ലോകം പുതുവർഷത്തെ വരവേറ്റിരിക്കുകയാണ്. പല നഗരങ്ങളിലും പുതുവത്സരത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അതേ സമയം ചില നഗരങ്ങളിൽ എല്ലാം സാധാരണപോലെ പ്രവർത്തിക്കുന്നുമുണ്ട്. സ്കൂളുകളും കോളജുകളും കടകളും അവശ്യ സർവീസുകളും പതിവു പോലെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ചിലയിടങ്ങളിൽ പുതുവത്സര ദിനത്തിൽ ബാങ്കുകൾക്ക് അവധിയായിരിക്കും. ഏതൊക്കെ സ്ഥാപനങ്ങൾക്കാണ് ജനുവരി ഒന്നിന് നിയന്ത്രണങ്ങൾ ഉള്ളത് എന്ന് നോക്കാം.
പുതുവത്സര ദിനത്തിൽ അവധി നൽകുന്നത് ഒഴിവാക്കിയ സാഹചര്യത്തിൽ സർക്കാർ ഓഫിസുകളും മറ്റും പതിവു പോലെ തന്നെ പ്രവർത്തിക്കും. അതുപോലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്കൂളുകൾക്കും കോളജുകൾക്കും ജനുവരി ഒന്ന് പ്രവൃത്തിദിനമാണ്. കഠിനമായ ശൈത്യം കാരണം ചിലയിടങ്ങളിൽ മാത്രം ക്രിസ്മസ് അവധിക്കാലം നീട്ടിയിട്ടുണ്ട്. പഞ്ചാബിൽ ജനുവരി ഏഴുവരെ സർക്കാർ, എയ്ഡഡ്, അംഗീകൃത, സ്വകാര്യ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പുകമഞ്ഞും കൊടും ശൈത്യവും മൂലം കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്താണിത്.
ഗുവാഹതിയിലും ജനുവരി ഏഴുവരെ സ്കൂളുകൾക്ക് അവധിയാണ്.
ആശുപത്രികളും മറ്റ് ആരോഗ്യസംവിധാനങ്ങളും പതിവുപോലെ പ്രവർത്തിക്കും.
ഡൽഹി മെട്രോ, ടാക്സി സർവീസുകൾ ഷെഡ്യൂൾ അനുസരിച്ചു തന്നെ സർവീസ് നടത്തും.
കൊൽക്കത്ത, ബംഗളൂരു, ഡൽഹി എന്നീ മെട്രോ നഗരങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മെട്രോ സമയം നീട്ടിയ ചില നഗരങ്ങളിൽ പ്രത്യേക സർവീസുകളും നൽകിയിട്ടുണ്ട്.
പുതുവത്സരദിനത്തിൽ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. റിസർവ് ബാങ്കിന്റെ അവധി ലിസ്റ്റ് പ്രകാരം ഐസ്‍വാൾ, ചെന്നൈ, ഗാങ്ക്ടോക്, ഇംഫാൽ, ഇറ്റാനഗർ, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളിലെ ബാങ്കുകൾക്കാണ് അവധി. അതേസമയം, 2026 ജനുവരി ഒന്നിന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചും സാധാരണ പോലെ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.