കോവിഡ് കാലമായാലും കള്ളന്മാർക്ക് തങ്ങളുടെ 'പണി' നിർത്തിവെക്കാൻ പറ്റുമോ ! ആരോഗ്യ വിഭാഗത്തിെൻറ നിർദേശം
കേട്ട് കോവിഡ് പ്രോട്ടോകോൾ പാലിച്ച് മോഷണം നടത്തിയാൽ പോരെ ! അലീഗഡിൽ അങ്ങനെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് 'നിർവഹിച്ച' മോഷണത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ ഇപ്പോൾ സമുഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
സ്വര്‍ണം വാങ്ങാനെന്ന മട്ടില്‍ മാസ്‌ക് ധരിച്ച് ജ്വല്ലറിയിലെത്തിയവരാണ് കവര്‍ച്ച നടത്തിയത്. കടയിലെത്തിയ രണ്ടുപേര്‍ ആദ്യം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കി.
പിന്നാലെ കീശയില്‍ കരുതിയിരുന്ന തോക്കുകള്‍ ചൂണ്ടി ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച നടത്തുകയായിരുന്നു. അലിഗഢില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മാധ്യമപ്രവർത്തകനായ അലോക് പാണ്ഡെ സംഭവം ട്വിറ്ററിൽ ഷെയർ ചെയ്തതോടെയാണ് വൈറലായത്.
ജ്വല്ലറിയിലുണ്ടായിരുന്ന 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും ഏകദേശം 40,000ത്തോളം രൂപയും കവര്‍ച്ചചെയ്തു. ജ്വല്ലറിയില്‍ ജീവനക്കാരെ കൂടാതെ മറ്റ് മൂന്നുപേരും ഉണ്ടായിരുന്നു. തോക്ക് ചൂണ്ടിയതോടെ ജീവനക്കാർ ഭയന്നിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തില്‍ അലിഗഢ് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.