കാൺപൂർ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിനത്തിൽ കുഞ്ഞിന് ജന്മം നൽകാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾ ഏറെയാണെന്ന വെളിപ്പെടുത്തലുമായി ഡോക്ടർമാർ. പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22 ന് തങ്ങളുടെ പ്രസവം വേണമെന്നാണ് ഉത്തർപ്രദേശിലെ കാൺപൂരിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരോട് ഗർഭിണികൾ ആവശ്യപ്പെടുന്നത്.
നിരവധി കുടുംബങ്ങൾ ഈ ആവശ്യവുമായി രംഗത്തെത്തുകയാണെന്ന് വകുപ്പ് മേധാവി ഡോ. സീമ ദ്വിവേദി വെളിപ്പെടുത്തി. ഈ ദിനം തന്നെ പ്രസവം വേണമെന്നാവശ്യപ്പെട്ട് ദിനം പ്രതി 14 മുതൽ 15 വരെ കുടുംബങ്ങളിൽ നിന്ന് അഭ്യർത്ഥനകൾ ലഭിക്കുന്നതായാണ് ഡോക്ടർമാർ പറയുന്നത്.
സാധാരണഗതിയിൽ ഇത്തരം തീരുമാനങ്ങൾ അസാധ്യമാണെങ്കിലും, ചിലത് സമയപരിധിക്കുള്ളിൽ തീയതികൾ ക്രമീകരിക്കാൻ കഴിയുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ശസ്ത്രക്രിയ ആവശ്യമുള്ളവരോട് കാര്യങ്ങൾ വിശദീകരിച്ചതായി ഡോ. സീമ ദ്വിവേദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.