യു.പിയിൽ മുസ്‍ലിം വഴിയോര കച്ചവടക്കാരനെ തടഞ്ഞ ഹിന്ദുത്വ പ്രവർത്തകൻ അറസ്റ്റിൽ

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിൽ മുസ്‍ലിം വഴിയോരക്കച്ചവടക്കാരനുനേരെ തീവ്ര ഹിന്ദുത്വ പ്രവർത്തകൻ ആക്രോശിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മുസ്‍ലിം കച്ചവടക്കാരൻ വസ്ത്രങ്ങൾ വിൽക്കുന്നത് തടയാത്തതിന് ഹിന്ദുത്വ തീവ്രവാദ പ്രവർത്തകനായ തുഷാർ ശുക്ല മറ്റ് ഹിന്ദുക്കളായ വ്യാപാരികളെ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ കാണാം.


വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഗോവിന്ദ് നഗർ പൊലീസ് ശുക്ലക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.

Tags:    
News Summary - Viral video: Right-wing activist harasses Muslim street vendor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.