ന്യൂഡല്‍ഹി: എസ്.ബി.ഐയില്‍നിന്ന് വായ്പയെടുത്ത് മന:പൂര്‍വം വീഴ്ചവരുത്തിയവരുടെ പട്ടികയില്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഒന്നാമത്. 1201.40 കോടിയാണ് കിങ്ഫിഷര്‍ നല്‍കാനുള്ളത്. ചെന്നൈ ആസ്ഥാനമായ ഓണ്‍ലൈന്‍ വിദ്യാഭ്യാസക്കമ്പനി അഗ്നൈറ്റ് എജുക്കേഷന്‍ ലിമിറ്റഡാണ് 315.45 കോടിയുമായി തൊട്ടുപിറകിലുള്ളത്. മുംബൈ ആസ്ഥാനമായ ശ്രീം കോര്‍പറേഷന്‍ ലിമിറ്റഡ് (283.08 കോടി), ഫസ്റ്റ് ലീസിങ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് (235.29 കോടി), ടെലിഡാറ്റ മറൈന്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (166.85 കോടി) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ള മറ്റ് കമ്പനികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.