കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന മേഖലയിൽ യുദ്ധടാങ്കുകൾ വിന്യസിപ്പിച്ച്​ ഇന്ത്യ

ന്യൂഡൽഹി: അതിർത്തി തർക്ക വിഷയത്തിൽ ചൈനയുമായുള്ള ഒത്തുതീർപ്പ്​ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന മേഖലയിൽ യുദ്ധ ടാങ്കുകളും മറ്റ്​ സൈനിക വാഹനങ്ങളും വിന്യസിപ്പിച്ച്​ ഇന്ത്യൻ സേന. നിയന്ത്രണരേഖക്കടുത്തുള്ള ചുമാർ-ഡെംചോക്​ പ്രദേശത്ത്​ ടി-90, ടി-72 ടാങ്കുകളും സായുധ സൈനികരുള്ള ബി.എം.പി-2 വാഹനങ്ങളുമാണ്​ അണിനിരത്തിയിരിക്കുന്നത്​. ഇതി​െൻറ വിഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടു.

കിഴക്കൻ ലഡാക്കിനോട്​ ചേർന്നുള്ള തങ്ങളുടെ ഭാഗത്ത്​ ചൈന സേനയെ വിന്യസിപ്പിച്ചിട്ടു​​ണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ്​ ഇന്ത്യയുടെ നീക്കം. മൈനസ്​ 40 ഡിഗ്രി സേൽഷ്യസ്​ താപനിലയിൽ പോലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന സൈനിക വാഹനങ്ങളാണ്​ ഇന്ത്യ അതിർത്തിയിൽ വിന്യസിപ്പിച്ചിരിക്കുന്നതെന്നും ഇത്ര സങ്കീർണമായ ഭൂപ്രദേശത്ത്​ ഇവയുടെ അറ്റകുറ്റപണികളും മറ്റും വെല്ലുവിളിയാകുമെന്നും സ്​റ്റാഫ്​ ഓഫ്​ 14 കോർപ്​സ്​ മേധാവി മേജർ ജനറൽ അരവിന്ദ്​ കപൂർ പറഞ്ഞു.


Tags:    
News Summary - Video Shows Indian Army Tanks Near LAC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.