സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് സഹതാപം; ഖേദിക്കുന്നുവെന്ന് നളിനി ശ്രീഹരൻ

ന്യൂഡൽഹി: 1991 ശ്രീപെരുമ്പത്തൂരിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് സഹതാപമുണ്ടെന്ന് രാജീവ് ഗാന്ധി വധക്കേസിൽ 30 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം സുപ്രീം കോടതി കുറ്റവിമുക്തരാക്കിയ ആറ് പ്രതികളിലൊരാളായ നളിനി ശ്രീഹരൻ.

'ഞാൻ അവരോട് സഹതപിക്കുന്നു. ഞങ്ങൾ വർഷങ്ങളോളം അതേക്കുറിച്ച് ചിന്തിച്ച് ഖേദിച്ചു. അവർക്ക് ​പ്രിയപ്പെട്ടവരെ നഷ്ടമായി. ആ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് അവർക്ക് എപ്പോഴെങ്കിലും പുറത്തുവരാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' -നളിനി എൻ.ഡി.ടി.വിയോട്Rajiv Gandhi's assassination പറഞ്ഞു.

31 വർഷത്തെ ജയിൽവാസത്തിനു ശേഷം ഇന്നലെയാണ് ഇവർ ജയിൽ മോചിതരായത്. മകളെ കാണാനും യു.കെയിൽ സ്ഥിരതാമസമാക്കാനും പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന് താൻ ഭർത്താവിനൊപ്പം ഉണ്ടാകുമെന്നാണ് നളിനി ശ്രീഹരൻ മറുപടി നൽകിയത്.

രാജീവ് ഗാന്ധിയുടെ കുടുംബത്തെ കാണുമോ എന്ന ചോദ്യത്തിന്, 'അവർ എന്നെ കാണുമെന്ന് കരുതുന്നില്ല, അവർക്ക് എന്നെ കാണാനുള്ള സമയം കഴിഞ്ഞുവെന്നാണ് ഞാൻ കരുതുന്നതെന്നും നളിനി പറഞ്ഞു.

1991ൽ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട നളിനിയെയും മറ്റ് അഞ്ച് പേരെയും വിട്ടയക്കാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

1991 മെയിൽ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീലങ്കൻ ഗ്രൂപ്പായ എൽ.ടി.ടി.ഇയുടെ ചാവേർ ബോംബാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

1987-ൽ ഇന്ത്യൻ സമാധാന സേനാംഗങ്ങളെ ശ്രീലങ്കയിലേക്ക് അയച്ചതിനുള്ള പ്രതികാര നടപടിയായാണ് രാജീവ് ഗാന്ധിയുടെ കൊലപാതകം നടന്നത്. യുദ്ധത്തിൽ 1,200-ലധികം സൈനികരെ നഷ്ടപ്പെടുകയും സൈനികർക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങൾ ഉൾപ്പെടെ ആരോപണങ്ങൾ ഉയരുകയും ചെയ്തതോടെയായിരുന്നു അവരെ പിൻവലിച്ചത്.

നളിനി ശ്രീഹരൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ച സുപ്രീം കോടതി വിധിക്കെതിരെ കോൺഗ്രസ് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. തടവുകാരുടെ നല്ല പെരുമാറ്റവും കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി പേരറിവാളൻ മോചിതനായതും പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി പറഞ്ഞിരുന്നു.  

Tags:    
News Summary - "Very Sorry For Them": Rajiv Gandhi Case Convict Nalini Sriharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.