രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ  വസുന്ധര രാജെ ബി.ജെ.പിയെ നയിക്കുമെന്ന്​ അമിത്​ ഷാ

ജയ്​പൂർ: വരാനിരിക്കുന്ന രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി വസുന്ധര രാജെ പാർട്ടിയെ നയിക്കുമെന്ന്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ. വൻ ഭൂരിപക്ഷത്തോടെ ബി.ജെ.പി തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അമിത്​ ഷാ വ്യക്​തമാക്കി. ബി.ജെ.പി സംസ്ഥാന പ്രവർത്തക സമിതിയിലാണ്​ അമിത്​ ഷാ ഇക്കാര്യം അറിയിച്ചത്​്​്​.

അടുത്ത വർഷം ജനുവരിയിലാണ്​ രാജസ്ഥാൻ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്​. രാജസ്ഥാന്​ മുമ്പ്​ മധ്യപ്രദേശ്​, ചത്തീസ്​ഗഢ്​ തുടങ്ങിയ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ്​ നടക്കാനുണ്ട്​. ഇൗ രണ്ട്​ സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിലെത്തുമെന്നും മോദി തന്നെ 2019ലും പ്രധാനമന്ത്രിയായി തുടരുമെന്നും അമിത്​ ഷാ പറഞ്ഞു.

രാജസ്ഥാനാൽ ബി.ജെ.പി അധികാരത്തിൽ തുടരുമെന്ന്​ മുഖ്യമന്ത്രി വസുന്ധര രാജെയും പറഞ്ഞു. കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ ഭൂരിപക്ഷം തെരഞ്ഞെടുപ്പിൽ ലഭിക്കും. 2019 ലോക്​സഭ തെരഞ്ഞെടുപ്പിൽ പാർട്ടി 25 സീറ്റുകൾ നേടുമെന്നും വസുന്ധര രാജെ വ്യക്​തമാക്കി.

Tags:    
News Summary - Vasundhara Raje will lead BJP in Rajasthan Assembly poll, announces Amit Shah-India news0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.