വെള്ളം കിട്ടിയില്ലെങ്കിൽ കുടിക്കാൻ കുപ്പിയിൽ മൂത്രമൊഴിച്ചു; റോപ്‌വേ അപകടത്തിൽപെട്ടവർ പറയുന്നു

കഴിഞ്ഞ ദിവസമാണ് ജാർഖണ്ഡിലെ ദിയോഘറിൽ ആറ് കുടുംബാംഗങ്ങൾ അടക്കം 60ഓളം പേർ റോപ്പ്വേയിൽ കുടുങ്ങിയത്. ഏറെ സാഹസ​പ്പെട്ട് ഹെലികോപ്ടറിൽ ആണ് ഇവരെയെല്ലാം രക്ഷപ്പെടുത്തിയത്. ഒരു ദിവസത്തോളം ഇവർ റോപ്വേയിൽ കുടുങ്ങി.

അപകടത്തിൽനിന്നും രക്ഷപ്പെടുത്താനെത്തിയ ഹെലികോപ്ടറിൽനിന്നും വീണ് രണ്ടുപേർ മരിച്ചിരുന്നു. അപകടത്തിൽനിന്നും രക്ഷപ്പെട്ട വിനയ് കുമാർ ദാസ് എന്നയാളാണ് ഇപ്പോൾ അപകടം തരണം ചെയ്തതിനെ സംബന്ധിച്ച് വിവരിച്ച് രംഗത്തെത്തിയിരിക്കുന്നത്. അപകടത്തിന് ശേഷം മണിക്കൂറുകൾ റോപ്വേയിൽ കഴിയേണ്ടിവന്നപ്പോൾ വല്ലാതെ ദാഹിച്ചുവെന്നും കുറച്ച് സമയത്തേക്ക് വെള്ളം ലഭിക്കാത്ത സാഹചര്യത്തിൽ ഞങ്ങൾ കുടിക്കാൻ ഒരു കുപ്പിയിൽ മൂത്രമൊഴിച്ചു സൂക്ഷിച്ചുവെന്നും ദാസ് പറയുന്നു.

ജാർഖണ്ഡിലെ ദിയോഘർ റോപ്പ്‌വേ അപകടത്തിൽ 45 മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തനം അവസാനിച്ചത്. രക്ഷാപ്രവർത്തനം അവസാനിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, ചൊവ്വാഴ്ച രക്ഷാപ്രവർത്തനത്തിനിടെ ഒരു സ്ത്രീ ഹെലികോപ്ടറിൽനിന്നും താഴെ വീണു. രക്ഷാപ്രവർത്തനത്തിനിടെ കയർ പൊട്ടിയതാണ് അപകടത്തിന് കാരണമായത്. ഇവർ മരിച്ചു.

ചൊവ്വാഴ്ച 15 പേരെയാണ് സുരക്ഷിതമായി ഒഴിപ്പിച്ചത്. റോപ്പ് വേ അപകടത്തിൽ മൂന്നു പേർ മരിച്ചു. വ്യോമസേന, ഐ.ടി.ബി.പി, എൻ.ഡി.ആർ.എഫ് എന്നിവക്കൊപ്പം ഗരുഡ് കമാൻഡോകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. കരസേനയുടെ എം.ഐ-17 ഹെലികോപ്റ്ററുകൾ 2000 അടി ഉയരത്തിൽ പറക്കുകയായിരുന്നു. അന്തരീക്ഷമർദ്ദം വർദ്ധിച്ചതിനാൽ ആളുകളെ ഒഴിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.

റോപ്‌വേ ട്രോളിയിൽ കുടുങ്ങിയ ബിഹാറിലെ മധുബനി ജില്ലയിൽ നിന്നുള്ള ഒരാൾ പറഞ്ഞു, "ഞങ്ങൾ കുടുങ്ങിപ്പോയപ്പോൾ ജീവൻ നഷ്ടപ്പെടുമെന്ന് തോന്നി. പക്ഷേ രക്ഷാപ്രവർത്തകർ ഞങ്ങളെ രക്ഷിച്ചു". രക്ഷാപ്രവർത്തനത്തിനിടയിൽ, ഒരു കുട്ടി പറഞ്ഞു- "ഞങ്ങൾ ഒരുപാട് രസകരമായിരുന്നു, ഹെലികോപ്ടറിൽ കയർ മുകളിലേക്ക് വലിച്ചപ്പോൾ, ഞങ്ങൾക്ക് അത് വളരെ ഇഷ്ടപ്പെട്ടു".

ജാർഖണ്ഡിലെ ഏറ്റവും ഉയരമുള്ള റോപ്പ്‌വേയിൽ ദിയോഘറിലെ ത്രികുട്ടിൽ, രണ്ട് കേബിൾ കാറുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ 60 ഓളം പേർ കുടുങ്ങി. റോപ്പ്വേയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു.

ഞായറാഴ്ച റോപ്പ് വേയുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് മൂന്ന് പേർ മരിച്ചിരുന്നു. പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതി ഹെലികോപ്ടറിൽ രക്ഷപ്പെടുത്തുന്നതിനിടെ വീണ് മരിക്കുകയായിരുന്നു.

Tags:    
News Summary - Urinated in bottle to drink in case we didn’t get water, says Deoghar ropeway accident survivor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.