പഞ്ചാബിൽ ആപ് മന്ത്രി രാജിവെച്ചു

ച​ണ്ഡി​ഗ​ഢ്: സം​സ്ഥാ​ന വെ​യ​ർ​ഹൗ​സി​ങ് കോ​ർ​പ​റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്റെ ആ​ത്മ​ഹ​ത്യ​യി​ൽ ആ​രോ​പ​ണം നേ​രി​ടു​ന്ന പ​ഞ്ചാ​ബ് ഗ​താ​ഗ​ത, ജ​യി​ൽ മ​ന്ത്രി ലാ​ൽ​ജി​ത് സി​ങ് ഭു​ള്ള​ർ രാ​ജി​വെ​ച്ചു. രാ​ജി​വെ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വെ​യ​ർ​ഹൗ​സി​ങ് കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ഗ​ഗ​ൻ​ദീ​പ് സി​ങ് ര​ൺ​ധാ​വ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. വി​ഷം​ക​ഴി​ച്ച​താ​യും മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര​ൻ മ​ന്ത്രി ഭു​ള്ള​റാ​യി​രി​ക്കു​മെ​ന്നും ര​ൺ​ധാ​വ പ​റ​യു​ന്ന വി​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നു. ത​​ന്റെ സ​ഹാ​യി​ക്ക് ടെ​ൻ​ഡ​ർ ന​ൽ​കാ​നും പ​ത്തു​ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി സ​മ്മ​തി​ക്കാ​നും മ​ന്ത്രി ഭു​ള്ള​ർ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​താ​യും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചി​രു​ന്നു. ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഭു​ള്ള​ർ പ​റ​ഞ്ഞു.

ഈ ​വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - AAP minister resigns in Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.