ഉത്തംനഗറിൽ പെരുന്നാൾ സമാധാനപരം

ന്യൂ​ഡ​ൽ​ഹി: ഭീ​തി​ക്കും ഭീ​ഷ​ണി​ക​ൾ​ക്കു​മി​ടെ ഉ​ത്തം​ന​ഗ​റി​ൽ ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ന്നു. ഹോ​ളി ആ​ഘോ​ഷ​ത്തി​ലെ ത​ർ​ക്ക​ങ്ങ​ളി​ൽ 26 കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​മാ​ണ് പ്ര​ദേ​ശ​മാ​കെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​ക്കി​യ​ത്. ചോ​ര കൊ​ണ്ടു​ള്ള ഹോ​ളി​യാ​ഘോ​ഷ​മാ​ണ് ഈ​ദി​ന് ഉ​ണ്ടാ​വു​ക​യെ​ന്ന ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത പൊ​ലീ​സ് സ​ന്നാ​ഹം പ്ര​ദേ​ശ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. കാ​വ​ൽ നി​ന്ന പൊ​ലീ​സു​കാ​രു​ടെ മേ​ൽ പൂ​ക്ക​ൾ വി​ത​റി മു​സ്‍ലിം യു​വാ​ക്ക​ൾ പെ​രു​ന്നാ​ളി​ന്‍റെ സ്നേ​ഹം പ​ങ്കു​വെ​ച്ചു. ഉ​ത്തം​ന​ഗ​ർ ഈ​സ്റ്റ് മെ​ട്രോ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്താ​ണ് ക​ന​ത്ത പൊ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ച​ത്. ഈ​ദ് പ്ര​മാ​ണി​ച്ച് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​കോ​ട​തി നേ​ര​ത്തെ ത​ന്നെ പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. അ​ടു​ത്ത​യാ​ഴ്ച വ​രു​ന്ന രാ​മ​ന​വ​മി വ​രെ പ്ര​ദേ​ശ​ത്ത് പൊ​ലീ​സ് സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രി​ക്കും. ഈ​ദ് ന​മ​സ്കാ​ര​വും ആ​ഘോ​ഷ​വും യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളും ഇ​ല്ലാ​തെ ശാ​ന്ത​മാ​യി ന​ട​ന്നെ​ന്ന് ദ്വാ​ര​ക ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കു​ശാ​ൽ പാ​ൽ സി​ങ് അ​റി​യി​ച്ചു.

Tags:    
News Summary - Eid celebrations peaceful in Uttamnagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.