വാണിജ്യ എൽ.പി.ജി വിഹിതം 20 ശതമാനം കൂട്ടി; പി.എൻ.ജിക്ക് അപേക്ഷിക്കണമെന്ന് ഉപാധി

ന്യൂ​ഡ​ൽ​ഹി: വാ​ണി​ജ്യ എ​ൽ.​പി.​ജി വി​ഹി​തം സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും 20 ശ​ത​മാ​നം​കൂ​ടി കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി. ഇ​തോ​ടെ മൊ​ത്തം വി​ഹി​തം 50 ശ​ത​മാ​ന​മാ​കും. ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം കൂ​ടി​യ​തോ​ടെ സ്ഥി​തി​ഗ​തി​ക​ൾ സാ​വ​കാ​ശം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്.

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം നീ​ളു​ന്ന​താ​ണ് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഊ​ർ​ജ വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​ത്. പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള എ​ൽ.​പി.​ജി വി​ത​ര​ണം വെ​ട്ടി​ക്കു​റ​ച്ച​ത്.

റ​സ്റ്റാ​റ​ന്‍റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, വ്യ​വ​സാ​യ കാ​ന്‍റീ​നു​ക​ൾ, ഭ​ക്ഷ്യ സം​സ്ക​ര​ണ യൂ​നി​റ്റു​ക​ൾ, സ​മൂ​ഹ അ​ടു​ക്ക​ള മു​ത​ലാ​യ​വ​ക്കാ​ണ് ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ച 20 ശ​ത​മാ​നം കൂ​ടു​ത​ൽ വി​ഹി​ത​ത്തി​ന്റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്ധ​ന ക​മ്പ​നി​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത്, പൈ​പ്പി​ലൂ​ടെ​യു​ള്ള പ്ര​കൃ​തി​വാ​ത​ക​ത്തി​ന് അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​ണ് അ​ധി​ക വി​ഹി​തം അ​നു​വ​ദി​ക്കു​ക​യെ​ന്ന് പെ​ട്രോ​ളി​യം വ​കു​പ്പ് സെ​ക്ര​ട്ട​റി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​യ​ച്ച ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഗാ​ർ​ഹി​ക എ​ൽ.​പി.​ജി വി​ത​ര​ണം ഭ​ദ്ര​മാ​ണെ​ന്നും, വി​ത​ര​ണ ശൃം​ഖ​ല​ക​ളി​ൽ ഇ​പ്പോ​ൾ പോ​രാ​യ്‌​മ​ക​ൾ ഇ​ല്ലെ​ന്നും സാ​ധാ​ര​ണ രീ​തി​യി​ൽ വി​ത​ര​ണം തു​ട​രു​ന്നു​ണ്ടെ​ന്നും ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന അ​റി​യി​ച്ചു. പ​രി​ഭ്രാ​ന്ത​രാ​യി തി​ര​ക്കി​ട്ട് സി​ലി​ണ്ട​ർ ബു​ക്ക് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്. ക​രി​ഞ്ച​ന്ത​ക്കും പൂ​ഴ്ത്തി​വെ​പ്പി​നു​മെ​തി​രെ ക​ർ​ശ​ന ജാ​ഗ്ര​ത വേ​ണ​മെ​ന്ന് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags:    
News Summary - 20 percent share allocated for commercial LPG distribution in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.