കോവിഡ്​ പ്രതിരോധത്തിലെ ആദ്യഘട്ടം തുഗ്ലക്ക്​​ ലോക്​ഡൗൺ; കേന്ദ്രസർക്കാറിനെ പരിഹസിച്ച്​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധത്തിലെ കേന്ദ്രസർക്കാർ നടപടികളെ പരിഹസിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കേന്ദ്രസർക്കാറിന്‍റെ കോവിഡ്​ പ്രതിരോധത്തിന്​ മൂന്ന്​ ഘട്ടങ്ങളുണ്ടെന്നും ഇതിൽ ആദ്യത്തേത്​ തുഗ്ലക്ക്​ പരിഷ്​കാരമായ ലോക്​ഡൗണാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ വർഷം മാർച്ച്​ 25ന്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതിലാണ്​ രാഹുലിന്‍റെ പ്രതികരണം.

രണ്ടാം ഘട്ടം പാത്രം കൊട്ടലായിരുന്നു.  പ്രഭുവിന്‍റെ ഗുണങ്ങൾ പറയുകയായിരുന്നു മൂന്നാംഘട്ടം. രാജ്യത്തെ കോവിഡ്​ രോഗികളുടെ പ്രതിദിന വർധന രണ്ട്​ ലക്ഷം കടന്ന പശ്​ചാത്തലത്തിലാണ്​ രാഹുൽ ഗാന്ധിയുടെ പരാമർശം.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ്​ രോഗികൾക്ക്​ കിടക്കകൾക്കും ഓക്​സിജൻ സിലണ്ടറുകൾക്കും കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്​. ഇതും നേരത്തെ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    
News Summary - Tughlaqi lockdown, beating pans, singing praises: Rahul Gandhi on Centre's handling of Covid-19 pandemic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.