ഗാസിയാബാദിൽ എൽ.പി.ജി സിലിണ്ടറുകൾ കയറ്റി വന്ന ട്രക്കിന് തീപിടിച്ചു; വൻ സ്ഫോടനം

ഗാസിയാബാദ്: ഡൽഹി-വസീറാബാദ് റോഡിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന ട്രക്കിന് തീപിടിച്ച് ഉഗ്രസ്ഫോടനം. താന ടീല മോഡ് ഏരിയയിലെ ഭോപുര ചൗക്കിലാണ് സംഭവം. പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായതെന്ന് കൗൺസിലർ ഓംപാൽ ഭട്ടി പറഞ്ഞു. പൊലീസും ഫയർഫോഴ്‌സും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആളപായമോ പരിക്കോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സ്ഫോടനത്തിന്റെ ഉഗ്രശബ്ദം മൂന്നു കിലോമീറ്റർ ദൂരെ വരെ കേട്ടു. ആളുകൾ വീടുകളിൽനിന്നു പുറത്തിറങ്ങി. പ്രദേശത്തെ ഒരു വീടിനും ഒരു ഗോഡൗണിനും കേടുപാടുകൾ സംഭവിച്ചതായാണ് റിപോർട്ട്.

Tags:    
News Summary - Truck carrying gas cylinders catches fire, triggers blasts in Ghaziabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.