മുംബൈ: ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ അമേരിക്കൻ ഡോളറിനെതിരെ ഏഴു പൈസ കുറഞ്ഞ് 90.97 എന്ന നിലയിലാണ്. രൂപയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്.
ലോഹങ്ങൾ ഇറക്കുമതി ചെയ്യുന്നവർക്ക് വൻതോതിൽ ഡോളർ ആവശ്യമായത് രൂപയെ പ്രതികൂലമായി ബാധിച്ചു. ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നത് തുടരുന്നതും തിരിച്ചടിയായി.
അമേരിക്കയുടെ പുതിയ സാമ്പത്തിക നയങ്ങളും ഗ്രീൻലാൻഡ് വിഷയത്തിലെ നിലപാടുകളും ലോക വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ഇത് വികസ്വര രാജ്യങ്ങളുടെ കറൻസികളെ സമ്മർദത്തിലാക്കുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.