മുംബൈ: മുംബൈയിൽ മേയർ പദവി വീണ്ടെടുക്കാൻ ഇനിയും സാധ്യതകളുണ്ടെന്ന് ഉദ്ധവ് താക്കറെ പക്ഷ ശിവസേനയുടെ അവകാശവാദം. പാർട്ടി വക്താവ് സഞ്ജയ് റാവുത്തിന്റെതാണ് അവകാശവാദം. 227 അംഗങ്ങളുള്ള നഗരസഭയിൽ കേവല ഭൂരിപക്ഷത്തിന് 114 കോർപറേറ്റർമാരുടെ പിന്തുണയാണ് വേണ്ടത്. ബി.ജെ.പി (89)യും ഷിൻഡെ പക്ഷ ശിവസേനയും (29) ചേർന്നാൽ 118 പേരുണ്ട്.
ബാക്കി സീറ്റുകൾ ഉദ്ധവ് പക്ഷം (65), എം.എൻ.എസ് (6), കോൺഗ്രസ് (24), ശരദ് പവാർ പക്ഷ എൻ.സി.പി (1), അജിത് പക്ഷം (3), മജ്ലിസ് (08), സമാജ്വാദി പാർട്ടി (2) എന്നിവർക്കാണ്. ഇതിൽ 108 പേരുടെ പിന്തുണ ഉണ്ടെന്നും ഉദ്ധവ് പക്ഷത്തിന് മേയർ പദം നേടാൻ ആറ് പേരുടെ കൂടി സഹായം മതിയെന്നും പറഞ്ഞ സഞ്ജയ് റാവുത്ത് തന്റെ കോർപറേറ്റർമാർ മാതൃസംഘടനയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നത് തിരിച്ചറിഞ്ഞിട്ടാണ് ഷിൻഡെ അവരെ പഞ്ചനക്ഷത്ര ഹോട്ടലിൽ പാർപ്പിക്കുന്നതെന്ന് ആരോപിച്ചു.
അതേസമയം, കഴിഞ്ഞദിവസം ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷനും ഷിൻഡെ പക്ഷവും നടത്തിയ ചർച്ചയിൽ മേയർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവികളിൽ വിട്ടുവീഴ്ചയില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.