മുത്തലാഖ്: സൽമാൻ ഖുർഷിദിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു

ന്യൂഡൽഹി: മുത്തലാഖ് കേസിൽ മുതിർന്ന അഭിഭാഷകനും മുൻ നിയമ മന്ത്രിയുമായ സൽമാൻ ഖുർഷിദിനെ അമിക്കസ് ക്യൂറിയായി നിയമിക്കുന്നതിന് സുപ്രീംകോടതി അനുമതി നൽകി. ചീഫ് ജസ്റ്റിസ് ജെ. എസ്. കേഹർ, ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, എസ് കെ കൗൾ എന്നിവരടങ്ങുന്ന ബഞ്ചാണ് അമിക്കസ്ക്യൂറിയാവാൻ ഖുർഷിദിനെ അനുവദിച്ചത്. മുത്തലാക്കിനെതിരായ ഹരജി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മേയ് 11 മുതൽ പരിഗണിക്കും.  

ഒരു വ്യവഹാരത്തിൽ തീരുമാനമെടുക്കുന്നതിന് കോടതിക്ക് സഹായകരമായ വിവരങ്ങൾ നൽകുന്ന, ആ വ്യവഹാരത്തിൽ കക്ഷിയല്ലാത്ത ഒരാളോ ഒരു സംഘമോ സ്ഥാപനമോ ആണ് അമിക്കസ് ക്യൂറി. കോടതിയുടെ സുഹൃത്ത് എന്നാണ് അമിക്കസ് ക്യൂറി എന്ന ലാറ്റിൻപദപ്രയോഗത്തിന്റെ ഭാഷാർഥം.
 

Tags:    
News Summary - Triple Talaq case: SC permits Salman Khurshid to be Amicus Curiae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.