പൊലീസ്​ സൂപ്രണ്ടിന്​ സ്ഥലം മാറ്റം: അതൃപ്​തി അറിയിച്ച്​ തെരഞ്ഞെടുപ്പ്​ കമീഷന്​ ടി.എം.സിയുടെ കത്ത്​

ന്യൂഡൽഹി: കൂച്ച്​ബിഹാർ പൊലീസ്​ സൂപ്രണ്ട്​ അഭിഷേക്​ ഗുപ്​തയെ സ്ഥലം മാറ്റിയതിൽ അതൃപ്​തി അറിയിച്ച്​ തൃണമൂൽ കേ ാൺഗ്രസ്​ തെരഞ്ഞെടുപ്പ്​ കമീഷന്​ കത്തയച്ചു. ചൊവ്വാഴ്​ച രാത്രിയാണ്​ കത്ത്​ തെരഞ്ഞെടുപ്പ്​ കമീഷന്​ മുമ്പാകെ സ മർപ്പിച്ചത്​. തെരഞ്ഞെടുപ്പ്​ കമീഷൻെറ ഏകപക്ഷീയവും പക്ഷപാതപരവുമായ നടപടിയാണ്​​ സ്ഥലം മാറ്റമെന്ന്​​​ തൃണമൂൽ കോൺഗ്രസ്​ കത്തിൽ ആരോപിച്ചു.

ബി.ജെ.പിയുടെ നിർദേശമനുസരിച്ചാണ്​ പൊലീസ്​ സൂപ്രണ്ടിനെ സ്ഥലം മാറ്റിയത്​. സമീപകാലത്ത്​ പശ്ചിമബംഗാളിൽ നടന്ന സംഭവങ്ങളും കൂച്ച്​ ബിഹാറിൽ നടന്ന തെരഞ്ഞെടുപ്പ്​ യോഗത്തിനിടെ ബി.ജെ.പി നേതാക്കളുടേതായി പുറത്ത്​ വന്ന പ്രസ്​താവനകളും അതാണ്​ വ്യക്തമാക്കുന്നതെന്നും പാർട്ടി ആരോപിക്കുന്നു.

ഏപ്രിൽ ഏഴിന്​ നടന്ന തെരഞ്ഞെടുപ്പ്​ യോഗത്തിൽ ​ബി.ജെ.പി നേതാക്കൾ പൊലീസ്​ സൂപ്രണ്ട്​ അഭിഷേക്​ ഗുപ്​തക്കെതിരെ ഭീഷണി മുഴക്കി സംസാരിച്ചിരുന്നു. അതിനാൽ തീരുമാനം പുനഃപരിശോധിക്കണമെന്നും സംസ്ഥാനത്ത്​ സ്വതന്ത്രവും സമാധാനപൂർണവുമായ തെരഞ്ഞെടുപ്പ്​ ഉറപ്പാക്കണമെന്നും തൃണമൂൽ കോൺഗ്രസ്​ തെരഞ്ഞെടുപ്പ്​ കമീഷനോട്​ അഭ്യർഥിച്ചു.

Tags:    
News Summary - TMC writes letter to CEC opposing Transfer of cooch behar police chief -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.