രാജ്യദ്രോഹത്തിന്​ പരിധി നിശ്​ചയിക്കേണ്ട സമയമായെന്ന്​ സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യദ്രോഹത്തിന്​ പരിധി നിശ്​ചയിക്കേ​ണ്ട സമയമാ​െയന്ന്​ സുപ്രീംകോടതി. ആ​ന്ധ്രസർക്കാറിന്‍റെ രണ്ട്​ ന്യൂസ്​ ചാനലുകൾക്കെതിരായ നടപടി സംബന്ധിച്ച കേസ്​ പരിഗണിക്കു​േമ്പാഴാണ്​ സുപ്രീംകോടതി പരാമർശം. തെലുങ്കു ചാനലുകളായ ടി.വി 5, എ.ബി.എൻ ആന്ധ്ര ജ്യോതി എന്നീ ചാനലുകൾ എന്നിവക്കെതിരായ സർക്കാർ നടപടി നിർത്തിവെക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ചാനലുകൾക്കെതിരെ രാജ്യദ്രോഹകേസ്​ എടുക്കാനുള്ള തീരുമാനം അവരുടെ അവകാശം ലംഘിക്കുന്നതാണ്​. രാജ്യ​​ദ്രോഹത്തെ നിർവചിക്കാനുള്ള സമയമായെന്നും സുപ്രീംകോടതി വ്യക്​തമാക്കി. ജസ്റ്റിസ്​ ഡി.വൈ ചന്ദ്രചൂഢ്​ അധ്യക്ഷനായ ബെഞ്ചാണ്​ കേസ്​ പരിഗണിച്ചത്​.

വൈ.എസ്​.ആർ കോൺഗ്രസ്​ വിമത എം.പിയായ കാനുമുരി രഘുരാമ കൃഷ്​ണ രാജുവിന്‍റെ പ്രസ്​താവന റിപ്പോർട്ട്​ ചെയ്​തതിനാണ്​ ആന്ധ്രയിൽ ചാനലുകൾക്കെതിരെ നടപടിയെടുത്തത്​. കോവിഡ്​ പ്രതിരോധത്തിൽ ആന്ധ്ര സർക്കാറിന്‍റെ നടപടികളെ വിമർശിച്ച്​ എം.പി രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - "Time To Set Limits Of Sedition": Supreme Court Relief To Telugu Channels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.