ന്യൂഡൽഹി: പുതിയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് തൽക്കാലത്തേക്ക് വിരാമമിട്ട് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്. യുവാക്കളുടെ ഭാവിക്കായും അവകാശങ്ങൾക്കായും ശബ്ദമുയർത്തുന്നത് തുടരുമെന്ന് സചിൻ പൈലറ്റ് പറഞ്ഞു.
ഒരു ഘട്ടത്തിൽ എനിക്ക് ഒറ്റപ്പെട്ടത് പോലെ തോന്നി. അന്ന് എനിക്ക് കരുത്ത് പകർന്നത് നിങ്ങളുടെ പിന്തുണയാണെന്ന് ദൗസയിൽ നടന്ന റാലിയിൽ പങ്കെടുത്തവരോട് സചിൻ പൈലറ്റ് പറഞ്ഞു. നമ്മുടെ ഭരണത്തിൽ എന്തെങ്കിലും കുറ്റങ്ങളുണ്ടെങ്കിൽ മറ്റുള്ളവരെ കുറ്റം പറയാതെ അത് തിരുത്തുകയാണ് വേണ്ടത്.
ഞാൻ എന്റെ ആവശ്യങ്ങൾ മുന്നോട്ടുവെച്ചത് ആരെയും അപമാനിക്കാനല്ല. ആരെങ്കിലും അഭിപ്രായം പറയുക എന്നത് രാഷ്ട്രീയത്തെ സംബന്ധിച്ചടുത്തോളം പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് സചിൻ പൈലറ്റ് പറഞ്ഞു.
രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ ചൂടുപിടിക്കെ, മുൻ ഉപ മുഖ്യമന്ത്രിയും വിമത നേതാവുമായ സചിൻ പൈലറ്റ് പാർട്ടി വിടുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.