30 വർഷത്തിനകം ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാരാകും: രാജ്‌നാഥ് സിങ്

ഷിർദ്ദി: ഇന്ത്യ അടുത്ത 25-30 വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാരായി മാറുമെന്നും അതിനെ തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. മഹാരാഷ്ട്രയിലെ ഷിർദ്ദിയിൽ  ഒരു സ്വകാര്യ വെടിക്കോപ്പ് നിർമ്മാണ ശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പ്രതിരോധ നിർമ്മാണത്തിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിസ്സാരമായിരുന്നുവെന്നും ഇപ്പോൾ അത് 25-30 ശതമാനമാണെന്നും പങ്കാളിത്തം 50 ശതമാനമായി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.സ്വകാര്യ മേഖല പ്രതിരോധത്തിലെ നട്ടുകളും ബോൾട്ടുകളും വിതരണം ചെയ്യുന്നവർ മാത്രമല്ല, അത്യാധുനിക ആയുധ സംവിധാനങ്ങളുടെ നിർമ്മാതാവ് കൂടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സർക്കാരിന്റെ കാഴ്ചപ്പാടും സ്വകാര്യമേഖലയുടെ നവീകരണവും യോജിച്ച് പ്രവർത്തിക്കുമ്പോൾ രാജ്യം പുതിയ ഉയരങ്ങളിലെത്തുമെന്ന് സിങ് പറഞ്ഞു. വിദേശ നിക്ഷേപ നിയമങ്ങളിലെ ഇളവുകളും 'മേയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുമാണ് ഈ വളർച്ചക്ക് കാരണം. ആഭ്യന്തര നിർമ്മാണ ശേഷി വേഗത്തിൽ ഉയരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ വലിയ വർധനവുണ്ടായതായും അദ്ദേഹം സൂചിപ്പിച്ചു.

Tags:    
News Summary - India will become the world's largest arms exporter within 30 years: Rajnath Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.