‘ഇവിടെ നിയമം കുത്തകയുടേതാണ്, വിമാനത്താവളത്തിനുള്ളിൽ അദാനിയുടെ സ്വന്തം നെറ്റ്‌വർക്ക് മാത്രം’

വി മുംബൈ വിമാനത്താവളത്തിൽ അദാനി തന്നിഷ്ട പ്രകാരം ആശയ വിനിമയം നിയന്ത്രിക്കുന്നതായി എഴുത്തുകാരൻ സി.എൻ ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. അദാനി ഗ്രൂപ്പ് നടത്തുന്ന വിമാനത്താവളത്തിൽ മൊബൈൽ നെറ്റ്‌വർക്ക് വേണമെങ്കിൽ ടെലകോം കമ്പനികൾ അദാനിയോട് അപേക്ഷിക്കണമെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

‘‘നവി മുംബൈ വിമാനത്താവളത്തിൽ അദാനി തന്നിഷ്ട പ്രകാരം ആശയ വിനിമയം നിയന്ത്രിക്കുന്നു....

അദാനി ഗ്രൂപ്പ് നടത്തുന്ന വിമാനത്താവളത്തിൽ മൊബൈൽ നെറ്റ്‌വർക്ക് വേണമെങ്കിൽ ടെലികോം കമ്പനികൾ അദാനിയോട് അപേക്ഷിക്കണം.

സ്വന്തം ടവർ സ്ഥാപിക്കാൻ നിയമപരമായ റൈറ്റ് ഓഫ് വേ? അതൊക്കെ പുസ്തകത്തിൽ മതി. ഇവിടെ നിയമം കുത്തകയുടെതാണ്. 

വിമാനത്താവളത്തിനുള്ളിൽ അദാനിയുടെ സ്വന്തം നെറ്റ്‌വർക്ക് മാത്രം. മറ്റുള്ളവർ ഉപയോഗിക്കണമെങ്കിൽ ഓരോ ടെലികോം കമ്പനിയും പ്രതിമാസം 92 ലക്ഷം രൂപ കൊടുക്കണം.

കോർപ്പറേറ്റുകൾ പറയുന്ന ഒരു സിദ്ധാന്തമുണ്ട്... മത്സരം ഗുണമേന്മ വർദ്ധിപ്പിക്കും, വില കുറയ്ക്കും...

പക്ഷേ, അദാനിയുടെ കാര്യം വരുമ്പോൾ അതൊന്നും ബാധകമാവില്ല. മറിച്ച്, അതൊക്കെ “ദേശവിരുദ്ധ” ആശയങ്ങളായിരിക്കും.

ടെലികോം നിയമം പറയുന്നത്, വിമാനത്താവളം പോലുള്ള പൊതുസൗകര്യങ്ങൾ വിവേചനമില്ലാതെ റൈറ്റ് ഓഫ് വേ നൽകണം എന്നാണ്. ഇതിനൊക്കെ സർക്കാർ മേൽനോട്ടം മതി....

പക്ഷേ ഇവിടെ നിയമം വായിക്കുന്നത് ഭരണകൂടവും കുത്തകയും ഒരുമിച്ചാണ്. അതിനാൽ “ന്യൂട്രൽ ഹോസ്റ്റ്” എന്ന പേരിൽ കുത്തകയ്ക്ക് തന്നെ മുഴുവൻ അവകാശവും.

ഇതാണ് ക്രോണി ക്യാപിറ്റലിസത്തിന്റെ മോഡൽ.

പൊതുസൗകര്യം, സ്വകാര്യ ലാഭം. നിയമം മൗനം പാലിക്കും, സർക്കാർ കണ്ണടക്കും, യാത്രക്കാരൻ ബുദ്ധിമുട്ടും.

മോദിയുടെ ചിറകിൽ അദാനി സാമ്രാജ്യം വികസിക്കുകയാണ്.... രണ്ടു പേരും കൂടി പങ്കിട്ടെടുക്കുന്ന രാജ്യം... 

അംബാനിയുടെ ജിയോയും എയർടെല്ലും ഒക്കെ പരാതി കൊടുത്തിട്ടുണ്ട്.

ഇതൊക്കെ ഒടുവിൽ പരിഹരിക്കപ്പെടും. നിയമ സഭാ തെരഞ്ഞെടുപ്പുമായും മറ്റും ബന്ധപ്പെട്ട് സംഘപരിവാറിന് കുറേ തുക പിരിഞ്ഞു കിട്ടാനുണ്ട്. വില പേശാൻ പറ്റിയ സമയമാണ്...

ഇതൊക്കെ ആത്യന്തികമായി സാധാരണക്കാരന്റെ നികുതിപ്പണവും അവകാശങ്ങളും കവർന്നെടുത്തു കൊണ്ടാവും പരിഹരിക്കാൻ ശ്രമിക്കപ്പെടുക.

ഫാസിസത്തിനെതിരെ പുതുവർഷത്തിൽ പോരാട്ടം ശക്തിപ്പെടുത്താൻ പ്രതിജ്ഞയെടുക്കുക‘‘

Full View


Tags:    
News Summary - 'The law here is monopoly, only Adani's own network inside the airport'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.