മലയാളികളടക്കം യാത്ര മുടങ്ങിയവർ താമസ സ്ഥലത്തേക്ക് മടങ്ങി, ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യൻ പൗരന്മാർ ശാന്തരും സുരക്ഷിതരുമായി ഇരിക്കണമെന്ന് യുക്രെയ്‍നിലെ ഇന്ത്യൻ എംബസി. വീട്, ഹോസ്റ്റൽ, താൽകാലിക താമസസ്ഥലം എവിടെയാണോ ഉള്ളത് അവിടെ സുരക്ഷിതരായി തുടരണമെന്നും എംബസി നിർദേശിച്ചിട്ടുണ്ട്.

തലസ്ഥാനമായ കിയവ്, കിയവിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ യാത്ര ചെയ്യുന്ന ഇന്ത്യക്കാർ പുറപ്പെട്ട സ്ഥലങ്ങളിലേക്ക് എത്രയും വേഗം മടങ്ങണം. ഇന്ത്യൻ പൗരന്മാർക്ക് വേണ്ട നിർദേശങ്ങൾ സമയബന്ധിതമായി അധികൃതർ നൽകുമെന്നും യുക്രെയ്‍ൻ എംബസി ട്വീറ്റിലൂടെ അറിയിച്ചു.

അതിനിടെ, യുക്രെയ്‍ൻ വിമാനത്താവളങ്ങൾ അടച്ചതിനെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങാനായി തയാറെടുത്ത മലയാളികളുടെ യാത്ര മുടങ്ങി. യാത്ര പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയ വിദ്യാർഥികൾ അടക്കമുള്ളവർ താമസസ്ഥലത്തേക്ക് മടങ്ങി.

ഇന്ത്യക്കാർ അടക്കമുള്ളവർ ഭൂഗർഭ മെട്രോകളിൽ കുടുങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. മലയാളികൾ താമസിച്ചിരുന്ന ഹോസ്റ്റലിന് സമീപം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇന്ത്യയിൽ മടങ്ങിയെത്തിയ വിദ്യാർഥികൾ മാധ്യമങ്ങളെ അറിയിച്ചു.

കേന്ദ്ര വിദേശകാര്യമന്ത്രാലയം കൺട്രോൾ റൂം

📞ഫോൺ: 1800118797 (ടോൾ ഫ്രീ)

+91-11-23012113

+91-11-23014104

+91-11-23017905

📠ഫാക്സ്: +91-11-23088124

📧 ഇമെയ്ൽ: situationroom@mea.gov.in

യുക്രെയ്നിലെ ഇന്ത്യൻ എംബസിയുടെ 24 മണിക്കൂർ ഹെൽപ് ലൈൻ

📞ഫോൺ (24*7): +380 997300428

+380 997300483

📧 ഇമെയ്ൽ: cons1.kyiv@mea.gov.in

വെബ്സൈറ്റ്: www.eoiukraine.gov.in

യുക്രെയ്ൻ വിമാനത്താവളങ്ങൾ അടച്ചതിനാൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനായി ത‍യാറാക്കിയ പ്രത്യേക വിമാന സർവീസുകൾ താൽകാലികമായി റദ്ദാക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യക്കാരെ തിരികെ കൊണ്ടു വരുന്നതിന് മറ്റ് മാർഗങ്ങൾ സ്വീകരിക്കും.

ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം വിവരം അറിയിക്കും. എല്ലാവരും പാസ്പോർട്ടും മറ്റ് അത്യാവശ്യ രേഖകളും കയ്യിൽ സൂക്ഷിക്കണം. എംബസിയുടെ വെബ്സൈറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾ എന്നിവയിലെ ശ്രദ്ധിക്കണമെന്നും യുക്രെയ്നിലെ ഇന്ത്യൻ എംബസി അറിയിച്ചു.



Tags:    
News Summary - The India Govt will ensure the safety of Indian students, including Malayalees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.