മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ജില്ലാ കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. ഇന്നലെ ഓൺലൈൻ ആയി കോടതിക്ക് മുന്നിൽ ഹാജരാക്കിയ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.

ഇതോടെ അദ്ദേഹം മാർച്ച് 22 വരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ തുടരും. സി.ബി.ഐ വിളിക്കുമ്പോഴെല്ലാം ഹാജരാവുന്നുണ്ട്. കേസിൽ മറ്റു പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചു. ഭരണഘടനാ പദവി വഹിച്ച ആളാണെന്നും അതിനാൽ സമൂഹവുമായി വളരെ അടുത്ത ബന്ധം തനിക്കുണ്ടെന്നും ജാമ്യാപേക്ഷയിൽ സിസോദിയ പറഞ്ഞു.

ഡൽഹിയുടെ എക്സൈസ് നയം രൂപീകരിക്കുന്നതിലും അത് നടപ്പാക്കുന്നതിലും ക്രമക്കേട് വരുത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സിസോദിയയെ ഇ.ഡി അറസ്റ്റ് ചെയ്തത്.

ഈ കേ​സി​നു പു​റ​മെ സി​സോ​ദി​യ​ക്കെ​തി​രെ സി.​ബി.​ഐ ക​ഴി​ഞ്ഞ ദി​വ​സം പു​തി​​യൊ​രു കേ​സു​കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഡ​ൽ​ഹി സ​ർ​ക്കാ​ർ 2016ൽ ​ആരംഭിച്ച ഫീ​ഡ്ബാ​ക്ക് യൂ​നി​റ്റി​ന്​ അ​നു​വ​ദി​ച്ച ഫ​ണ്ടി​ൽ അ​ഴി​മ​തി ന​ട​ത്തി​യെ​ന്നാണ് പുതിയ കേസിൽ ആരോപിക്കുന്നത്.

Tags:    
News Summary - The court will hear Manish Sisodia's bail plea on tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.