ലഖ്നോ: ഉത്തര്‍പ്രദേശിലെ താകുര്‍ഗഞ്ചില്‍ വീട്ടില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരരെന്ന് സംശയിക്കുന്നവര്‍ക്കായി യു.പി ഭീകരവിരുദ്ധ സേന രാത്രി വൈകിയും കനത്ത ഏറ്റുമുട്ടല്‍ തുടരുന്നു. ചൊവ്വാഴ്ച നടന്ന ഭോപാല്‍-ഉജ്ജൈന്‍ ട്രെയിനപകടത്തില്‍ പങ്കുള്ള ഇവര്‍ക്ക് ഐ.എസ് ബന്ധമുള്ളതായി യു.പി എ.ഡി.ജി.പി ദല്‍ജിത് ചൗധരി പറഞ്ഞു. ഏറ്റുമുട്ടല്‍ തുടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ കീഴടങ്ങാന്‍ തയാറായിട്ടില്ല. ഒളിഞ്ഞിരിക്കുന്നവരില്‍ ഒരാളായ മുഹമ്മദ് സെയ്ഫുല്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. എന്നാല്‍, ഇതിന് ഒൗദ്യോഗിക സ്ഥിരീകരണമില്ല. യു.പി തെരഞ്ഞെടുപ്പിന്‍െറ അവസാനഘട്ടം ബുധനാഴ്ച നടക്കാനിരിക്കെയാണ് ആക്രമണം.
ലഖ്നോക്കു സമീപം താകുര്‍ഗഞ്ചില്‍ ഹാജി കോളനിയിലെ വീട്ടിലാണ് രണ്ടു ഭീകരര്‍ ഒളിച്ചിരിക്കുന്നത്. വീടിന്‍െറ മേല്‍ക്കൂരയില്‍നിന്ന് മൈക്രോ കാമറയിലൂടെ എടുത്ത ദൃശ്യങ്ങളില്‍നിന്ന് ഒളിഞ്ഞിരിക്കുന്നവര്‍ക്ക് പരിക്കേറ്റതായി വ്യക്തമായെന്ന് ലഖ്നോ എസ്.എസ്.പി മന്‍സില്‍ സെയ്നി പറഞ്ഞു. ഇവരുടെ കൈവശം ആയുധങ്ങളുമുണ്ട്. ഇവരെ ജീവനോടെ പിടികൂടാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. 20 അംഗ കമാന്‍ഡോ സംഘമാണ് ഭീകരവിരുദ്ധസേനക്കൊപ്പം ആക്രമണം നടത്തുന്നത്.
ട്രെയിനപകടമുണ്ടായി നിമിഷങ്ങള്‍ക്കകം ലഖ്നോക്കു സമീപം താകുര്‍ഗഞ്ചില്‍ ഹാജി കോളനിയിലെ വീട്ടില്‍ രണ്ടു പേര്‍ ഒളിച്ചിരിക്കുന്നതായി യു.പി ഭീകരവിരുദ്ധ സേനക്ക് വിവരം ലഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഇന്‍റലിജന്‍സ് ഏജന്‍സികളാണ് വിവരം നല്‍കിയത്. ഉടന്‍ സ്ഥലത്തത്തെിയ സുരക്ഷസേന വീടിന്‍െറ വാതിലില്‍ മുട്ടി. അകത്തുള്ളവര്‍ ഉടന്‍ വാതിലടക്കുകയും സേനക്കുനേരെ വെടിവെക്കുകയുമായിരുന്നു. വീടിന്‍െറ ഒന്നാം നിലയില്‍ ഒളിഞ്ഞിരിക്കുന്നവര്‍ക്കെതിരെ സുരക്ഷസേനയും വെടിവെച്ചു. അല്‍പനേരത്തിനുശേഷം വീട്ടില്‍നിന്നുള്ള വെടിവെപ്പ് അവസാനിച്ചെങ്കിലും കീഴടങ്ങലുണ്ടായില്ല. കീഴടങ്ങാനുള്ള ആവശ്യം ഭീകരര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് രാത്രി വൈകി ഏറ്റുമുട്ടല്‍ ശക്തമാക്കിയത്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായതിനാല്‍ ഏറെ കരുതലോടെയാണ് ഭീകരവിരുദ്ധസേനയുടെ നീക്കം. സേന പ്രദേശം വളയുകയും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ഒളിച്ചിരിക്കുന്നവരുടെ കൈവശം ആയുധശേഖരമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ അതിജാഗ്രതയോടെ വീടിനുനേരെ ആദ്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. പീന്നിട് വീട്ടിലേക്ക് പുക കടത്തിവിടുകയും മുളകുബോംബ് വര്‍ഷിക്കുകയും ചെയ്തു.
ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഭീകരരെക്കുറിച്ച് വിവരം ലഭിച്ചതെന്ന് എ.ഡി.ജി.പി ദല്‍ജിത് ചൗധരി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇവരില്‍ ഒരാളെ കാണ്‍പുരില്‍നിന്ന് അറസ്റ്റ്ചെയ്തു. കേന്ദ്രം സ്ഥിതിഗതി വിലയിരുത്തി. യു.പി ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് സംഭവം വിശദീകരിച്ചുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.