ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് നേതാവ്. മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ശൈലേഷ് ചൗബേയാണ് രാഹുലിനെ പുറത്താക്കി അദ്ദേഹത്തെ മറ്റു ബിസിനസിലേക്ക് പറഞ്ഞയക്കണമെന്ന് സോണിയാ ഗാന്ധിയോട് വിഡിയോ സന്ദേശത്തിലൂടെ അഭ്യർഥിച്ചത്.
സർജിക്കൽ സ്ട്രൈക്കിനെ കുറിച്ച് രാഹുലിന്‍റെ 'ഖൂൻ കി ദലാലി' എന്ന പ്രയോഗത്തെയും ചൗബേ വിമർശിച്ചു. രാഹുലിന്‍റെ പ്രതികരണം അംഗീകരിക്കാനാവില്ല. രാഷ്ട്രീയം അറിയാത്തവർ പാർട്ടിക്ക് മോശം പ്രതിച്ഛായ ഉണ്ടാക്കുന്നു. അദ്ദേഹം എപ്പോഴും പാർട്ടിയെ നാണം കെടുത്തുകയാണ്. രാഹുലിനെ പാർട്ടിയിൽ നിന്നും മാറ്റി മറ്റു ബിസിനസിലേക്ക് പറഞ്ഞയക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും വിഡിയോ സന്ദേശത്തിലൂടെ ചൗബേ പറഞ്ഞു.
വിഡിയോ വിവാദമായതിനെ തുടർന്ന് ശൈലേഷ് ചൗബേയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആറുവർഷത്തേക്ക് ചൗബോയെ സസ്പെൻഡ് ചെയ്തതായി ബദവാനി ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ് അറിയിച്ചു. ജവാന്മാരുടെ രക്തത്തില്‍ നിന്ന് ലാഭമൂറ്റുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.