സാങ്കേതിക തകരാര്‍; രാഷ്ട്രപതിയുടെ വിമാനം തിരിച്ചിറക്കി


  ന്യൂഡല്‍ഹി: ജയലളിതയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈയിലേക്ക് പുറപ്പെട്ട രാഷ്ട്രപതി പ്രണബ് മുഖര്‍ജി സഞ്ചരിച്ച എയര്‍ഫോഴ്സ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ഇതേതുടര്‍ന്ന് രാഷ്ട്രപതിയുടെ യാത്ര   വൈകി. ഉച്ചക്ക് മൂന്നു മണിക്കുമുമ്പ് ചെന്നൈയില്‍ എത്തേണ്ടിയിരുന്ന രാഷ്ട്രപതി ഒരു മണിക്കൂറിലേറെ വൈകി. ഡല്‍ഹി പാലം വിമാനത്താവളത്തില്‍നിന്ന് 11  മണിയോടെ പുറപ്പെട്ട  വിമാനത്തില്‍ യാത്ര അരമണിക്കൂര്‍ പിന്നിട്ടശേഷമാണ് സാങ്കേതിക തകരാര്‍ പൈലറ്റിന്‍െറ ശ്രദ്ധയില്‍പെട്ടത്.  ഉടന്‍ ഡല്‍ഹിയിലേക്ക് തിരിച്ചുപറക്കുകയായിരുന്നു.

അതിനിടെ,  രാഷ്ട്രപതിക്ക് യാത്രചെയ്യാനായി മറ്റൊരു എയര്‍ഫോഴ്സ് വിമാനം തയാറാക്കിനിര്‍ത്തിയെങ്കിലും  തകരാര്‍ പരിഹരിച്ച് അതേ വിമാനത്തില്‍തന്നെ രാഷ്ട്രപതി ചെന്നൈയിലേക്ക് യാത്രതിരിച്ചു. ചെറിയ തകരാര്‍ മാത്രമാണ് വിമാനത്തിന് സംഭവിച്ചതെന്നും  അപകടകരമായ സാഹചര്യമൊന്നുമുണ്ടായിട്ടില്ളെന്നും രാഷ്ട്രപതിഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു.

Tags:    
News Summary - technical problam president flight take off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.