തമിഴ്​നാട്ടിൽ 24 മണിക്കൂറിനിടെ 68 മരണം; 4244 പേർക്ക്​ കോവിഡ്​

ചെന്നൈ: തമിഴ്​നാട്ടിൽ 24 മണിക്കൂറിനിടെ 68 മരണം. പുതുതായി 4,244 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 3,617 പേർ ഞായറാഴ്​ച രോഗമുക്തി നേടിയതായും തമിഴ്​നാട്​ ആരോഗ്യവകുപ്പ്​ അറിയിച്ചു. 

തമിഴ്​നാട്ടിൽ ഇതുവരെ 1,38,470 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 46,969 പേർ നിലവിൽ ചികിത്സയിലുണ്ട്​. 1,966 പേരാണ്​ തമിഴ്​നാട്ടിൽ ഇതുവരെ മരിച്ചത്​.  

കേരളത്തിൽനിന്ന്​ റോഡ്​ മാർഗം തമിഴ്​നാട്ടിൽ എത്തിയ ഏഴുപേർക്കാണ്​ ഇന്ന്​ രോഗം സ്​ഥിരീകരിച്ചത്​. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മധുരയിൽ ജൂലൈ 14 വരെ ലോക്​ഡൗൺ നീട്ടി. അവശ്യ സർവിസുകൾക്ക്​ മാത്രമാണ്​ അനുമതി.  

Tags:    
News Summary - Tamil Nadu reports 68 deaths, 4244 new COVID19 positive cases -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.