തമിഴ്​നാട്ടിൽ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വൻവർധന; 30,000 കടന്നു

ചെന്നൈ: തമിഴ്​നാട്ടിൽ 1,458 പേർക്ക്​ കൂടി ശനിയാഴ്​ച പുതുതായി രോഗം സ്​ഥിരീകരിക്കുകയും 19 മരണം റിപ്പോർട്ട്​ ചെയ്യുകയും ​െചയ്​തു. ഇതുവരെ 30,​152 പേർക്കാണ്​ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചത്​. 251 പേർ മരിക്കുകയും ചെയ്​തു. 

തുടർച്ചയായ ഏഴാം ദിവസമാണ്​ ആയിരത്തിൽ അധികം പേർക്ക്​ തമിഴ്​നാട്ടിൽ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. പുതുതായി രോഗം സ്​ഥിരീകരിച്ച 1,458 പേരിൽ 35 പേർ സംസ്​ഥാനത്തിന്​ പുറത്തുനിന്ന്​ എത്തിയവരാണ്​. 10 പേർ സ്വകാര്യ ആശുപത്രികളിലും ഒമ്പതുപേർ സർക്കാർ ആശുപത്രികളിലുമാണ്​ കഴിഞ്ഞദിവസം മരിച്ചത്​. മരിച്ചവരിൽ 10 പേർ 60 വയസിന്​ മുകളിലുള്ളവരാണ്​. 

ശനിയാഴ്​ച 633 പേർ കൂടി രോഗമുക്തി നേടിയതോടെ സംസ്​ഥാനത്ത്​ രോഗമുക്തി നേടിയവരുടെ എണ്ണം 16,395 ആയി. 13,503 പേരാണ്​ ചികിത്സയിലുള്ളത്​. 

ചെന്നൈയിൽ ശനിയാഴ്​ച 1,146 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ​ചെന്നൈയിൽ ഇതുവരെ 20,993 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 

 

Tags:    
News Summary - Tamil Nadu Crosses 30,000 Mark With 1,458 New Covid Cases -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.