ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം; ഭേദഗതിക്ക്​ സുപ്രീംകോടതി അംഗീകാരം

ന്യൂഡൽഹി: ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി. പെൺമക്കൾക്ക് തുല്യ സ്വത്തിന് അവകാശമുണ്ടെന്ന ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ 2005ല്‍ കൊണ്ടുവന്ന ഭേദഗതി സുപ്രീംകോടതി ശരിവച്ചു. പിതാവ് ജീവിച്ചിച്ചിരിപ്പില്ലെങ്കില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശമില്ലെന്ന ഡല്‍ഹി ഹൈകോടതി വിധി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി. ജന്മമാണ് അവകാശത്തിന്‍റെ മാനദണ്ഡമെന്നും ആൺകുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ അവകാശമാണെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പ്രസ്താവിച്ചു. ഇതോടെ പിന്തുടർച്ച അവകാശം നിയമ ഭേദഗതി ​നിലവിൽ വന്ന 2005 സെപ്​റ്റംബർ ഒമ്പതിന്​ മുമ്പ്​ അച്ഛൻ മരിച്ച പെൺമക്കൾക്കും സ്വത്തിൽ തുല്യ അവകാശം ലഭിക്കും.

ഹിന്ദു കുടുംബങ്ങളുടെ പാരമ്പര്യസ്വത്തിൽ മകനെ പോലെ തന്നെ മകൾക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. വിവാഹശേഷം മകൻ ഭർത്താവായി തുടരുമ്പോൾ മകൾ ജീവിതകാലം മുഴുവൻ സ്‌നേഹനിധിയായ മകളായി തുടരുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

1956 ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമംം 2005ൽ ഭേദഗതി ചെയ്​തതി​െൻറ അടിസ്​ഥാനത്തിൽ പിതാവി​െൻറ സ്വത്തിൽ പെൺമക്കൾക്ക്​ തുല്യ അവകാശം ലഭിച്ചിരുന്നു. എന്നാൽ പെൺമക്കൾക്ക്​ സ്വത്തിൽ തുല്യ അവകാശം ലഭിക്കണമെങ്കിൽ ഭേദഗതി നിലവിൽ വന്ന ​2005 സെപ്​റ്റംബർ ഒമ്പതിന്​ പിതാവ്​ ജീവിച്ചിരിക്കണമെന്ന്​ 2015ൽ ജസ്​റ്റിസുമാരായ അനിൽ ആർ. ദാവെയും എ.കെ. ദോയലും അടങ്ങിയ സുപ്രീംകോടതി ബെഞ്ച്​ വ്യക്തമാക്കുകയായിരുന്നു. 2005ലെ നിയമ ഭേദഗതിയി​െല സെക്ഷൻ ആറി​െൻറ അടിസ്​ഥാനത്തിലായിരുന്നു 2015ലെ വിധി.

പിന്നീട് പിതാവ് ജീവിച്ചിരിപ്പില്ലെങ്കിൽ സ്വത്തിന് അവകാശമില്ലെന്ന ഡൽഹി ഹൈകോടതി വിധിയാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. 2005 ലെ ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. നിയമത്തിന് മുൻകാല പ്രാബല്യം നൽകിയിരിക്കുകയാണ് സുപ്രീംകോടതി വിധി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.