ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ ഒരു വർഷം മുമ്പ് കുറ്റപത്രം സമർപ്പിക്കപ്പെട്ട സ്ഥാനാർഥികളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് 'ലോക് പ്രഹരി' എന്ന സംഘടന സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.
അഞ്ചു വർഷം ജയിൽ ശിക്ഷ അനുഭവിച്ചവരെയും സമാനമായി വിലക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി വരുത്തണമെന്ന ആവശ്യം, അത് പാർലമെൻറിെൻറ പണിയാണെന്നു പറഞ്ഞ് സുപ്രീംകോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.