ഛത്തീസ്ഗഡിൽ സർക്കാർ 1.61 കോടി വാഗ്ദാനം ചെയ്ത 51 നക്സലൈറ്റുകൾ കീഴടങ്ങി

ബിജാപ്പൂർ: ഛത്തീസ്ഗഡിൽ സർക്കാർ 1.61 കോടി വാഗ്ദാനം ചെയ്ത 51 നക്സലൈറ്റുകൾ കീഴടങ്ങി. ബസ്തർ ജില്ലയുടെ ആസ്ഥാനമായ ജഗ്ദൽപൂരിൽ ബസ്തർ പന്ദൂം ഉത്സവ സമയത്താണ് കീഴടങ്ങൽ. പ്രസിഡന്‍റ് ദ്രൗപതി മുർമു അമിത് ഷാക്കൊപ്പം മൂന്നു ദിവസത്തെ സന്ദർശനത്തിന് റായ്പൂരിലെത്തുന്നുണ്ട്.

കീഴടങ്ങിയവരിൽ 34 സ്ത്രീകളും ഉൾപ്പെടുന്നു. സംസ്ഥാന സർക്കാർ മുന്നോട്ടു വച്ച വാഗ്ദാനങ്ങളിൽ ആകൃഷ്ടരായാണ് കീഴടങ്ങൽ. സംസ്ഥാനത്ത് നിന്ന് മുഴുവൻ നക്സലുകളെയും തുടച്ച് നീക്കുന്നതിനുള്ള അവസാന തീയതിയായി മാർച്ച് 31ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനോടകം കീഴടങ്ങിയത് 300 നക്സലുകളാണ്.

നിലവിൽ കീഴടങ്ങിയവരിൽ മൂന്ന് പേർക്ക് എട്ട് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് പേർക്ക് 5 ലക്ഷം വീതവും 14 പേർക്ക് 2 ലക്ഷം വീതവും 8 പേർക്ക് 1 ലക്ഷം വീതവും ആണ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ കീഴടങ്ങിയവർക്ക് അടിയന്തിര സഹായമായി സർക്കാർ 50,000 രൂപ നൽകും. 

Tags:    
News Summary - naxals surrendered in chattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.