Posted On
date_range Updated On
date_range വ്യാപാര കരാറിനെതിരെ കർഷക സംഘടനകൾ; ഫെബ്രുവരി 12ന് രാജ്യമൊട്ടാകെ പ്രതിഷേധം
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാര കരാറിനെതിരെ കർഷക സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഫെബ്രുവരി 12ന് രാജ്യമൊട്ടാകെ വൻതോതിലുള്ള പ്രതിഷേധങ്ങൾ നടത്താൻ സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെയുള്ള സംഘടനകൾ ആഹ്വാനം ചെയ്തു.
കരാർ ഇന്ത്യൻ കൃഷിമേഖലയെ അമേരിക്കൻ കോർപറേറ്റുകൾക്ക് അടിയറവ് വെക്കുന്നതിന് തുല്യമാണെന്ന് സംഘടനകൾ ആരോപിച്ചു. കാലിത്തീറ്റ, സോയാബീൻ ഓയിൽ, പഴങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറക്കുന്നത് ഇന്ത്യൻ കർഷകരെയും ക്ഷീരമേഖലയെയും ദോഷകരമായി ബാധിക്കും. കൃഷി, ക്ഷീര മേഖലകളെ കരാറിൽനിന്ന് ഒഴിവാക്കുമെന്ന് വാഗ്ദാനം നൽകി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കർഷകരെ വഞ്ചിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ രാജി സംഘടനകൾ ആവശ്യപ്പെട്ടു.
ട്രേഡ് യൂനിയനുകൾ 12ന് പ്രഖ്യാപിച്ച പൊതുപണിമുടക്കിന് കർഷക സംഘടനകൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.