ഇ​ന്ത്യ - യു.​എ​സ് ക​രാ​ർ: കാ​ർ​ഷി​ക, ക്ഷീ​ര ഉ​ൽ​പ​ന്ന​ങ്ങ​ളെ സം​ര​ക്ഷി​ച്ചു -ഗോ​യ​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ നി​ർ​ണാ​യ​ക​മാ​യ കാ​ർ​ഷി​ക, ക്ഷീ​ര ഉ​ൽ​പ​ന്ന​ങ്ങ​ളെ പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ച്ച് ക​ർ​ഷ​ക താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കും ഗ്രാ​മീ​ണ ജീ​വി​തോ​പാ​ധി​ക​ൾ​ക്കും പ​രി​ര​ക്ഷ ന​ൽ​കു​ന്ന​തി​ൽ ഇ​ന്ത്യ​ക്കു​ള്ള പ്ര​തി​ബ​ദ്ധ​ത ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​താ​ണ് ഇ​ന്ത്യ - യു.​എ​സ് ക​രാ​ർ എ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

ഗോ​ത​മ്പ്, അ​രി, ചോ​ളം, സോ​യ, പാ​ൽ, ചീ​സ്, ഇ​ന്ധ​ന​ത്തി​നു​ള്ള എ​ത്ത​നോ​ൾ, പു​ക​യി​ല, ചി​ല പ​ച്ച​ക്ക​റി​ക​ൾ മാം​സം, കോ​ഴി, ജ​നി​ത​ക മാ​റ്റം​വ​രു​ത്തി​യ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യെ ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ളാ​യി ക​ണ​ക്കാ​ക്കി ഇ​വ ഇ​ന്ത്യ​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ യു.​എ​സി​ന് തീ​രു​വ ഇ​ള​വ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഗോ​യ​ൽ പ​റ​ഞ്ഞു.

ഓ​റ​ഞ്ച്, പ്ലം, ​മു​ന്തി​രി, നാ​ര​ങ്ങ, വാ​ഴ​പ്പ​ഴം എ​ന്നി​വ​ക്ക് ഇ​ന്ത്യ നി​കു​തി ഇ​ള​വ് ന​ൽ​കി​ല്ല. ധാ​ന്യ​ങ്ങ​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, എ​ണ്ണ​ക്കു​രു, പാ​ൽ, പൗ​ൾ​ട്രി, മാം​സ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​ക്ക് ഇ​ന്ത്യ -യു.​എ​സ് ഇ​ട​ക്കാ​ല വ്യാ​പാ​ര ക​രാ​ർ ച​ട്ട​ക്കൂ​ട് പ്ര​കാ​രം പ​രി​ര​ക്ഷ കി​ട്ടു​മെ​ന്നും മ​ന്ത്രി പ​റ​ഞു. ഇ​റ​ക്കു​മ​തി​ക്ക് ഇ​ന്ത്യ തീ​രു​വ ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം തു​ട​ർ​ന്നു.

Tags:    
News Summary - Agricultural, dairy products protected in India-US agreement says Goyal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.