ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ സർക്കാർ ഭൂമി കൈയേറി നിർമിച്ചെന്നാരോപിച്ച് പള്ളി ജില്ല ഭരണകൂടം പൊളിച്ചുനീക്കി. ശനിയാഴ്ച വൻ പൊലീസ് സന്നാഹത്തോടെ എത്തിയ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പള്ളി ഇടിച്ചുനിരത്തി. ബറേലിയിലെ പിപാരിയ ഗ്രാമത്തിൽ സർക്കാർ രേഖകളിൽ തരിശുഭൂമിയായി രേഖപ്പെടുത്തിയ സ്ഥലത്താണ് പള്ളി നിർമിച്ചിരുന്നത്. 18 വർഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് പള്ളി പൊളിക്കാൻ കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവ് വന്നതിന് പിന്നാലെ ഭൂമി ഒഴിയാൻ നോട്ടീസ് നൽകിയിരുന്നതായും അത് പാലിക്കാത്തതിനാലാണ് നടപടിയെടുത്തതെന്നും സബ് ഡിവിഷനൽ മജിസ്ട്രേറ്റ് പ്രമോദ് കുമാർ അറിയിച്ചു.
എന്നാൽ പള്ളിക്ക് ഏകദേശം 50 വർഷത്തെ പഴക്കമുണ്ടെന്നും, മുൻകൂട്ടി നോട്ടീസ് നൽകാതെയാണ് പൊളിച്ചതെന്നും പ്രദേശവാസി പറഞ്ഞു. പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘത്തെയും പി.എ.സി സേനയെയും വിന്യസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.