ചെന്നൈ: മതസ്വാതന്ത്ര്യം മൗലികാവകാശമാെണങ്കിലും പള്ളിയിലെ ഉച്ചഭാഷിണി ഉപയോഗത്തിൽ സുപ്രീംകോടതി നിർദേശം പാലിക്കണെമന്ന് മദ്രാസ് ഹൈകോടതി. ഇതു സംബന്ധിച്ച െപാതുതാൽപര്യ ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജിയും ജസ്റ്റിസ് എം. സുന്ദറുമടങ്ങിയ ബെഞ്ചാണ് ഇൗ കാര്യം ഉൗന്നിപ്പറഞ്ഞത്. െപാള്ളാച്ചി താലൂക്കിൽ പള്ളികളിൽ ബാങ്കുവിളിക്കും പ്രാർഥനകൾക്കും ഉപേയാഗിക്കുന്ന ഉച്ചഭാഷിണികൾ നിയമവിരുദ്ധമായി പിടിച്ചെടുത്തെന്ന് ആരോപിച്ചായിരുന്നു ഹരജി.
െപാള്ളാച്ചി െഎക്യ ജമാഅത്ത് പ്രസിഡൻറ് ഷാനവാസ് ഖാനാണ് കോയമ്പത്തൂർ റൂറൽ െപാലീസ് സൂപ്രണ്ടിനും അഡീഷനൽ െപാലീസ് സൂപ്രണ്ടിനുമെതിരെ പരാതി നൽകിയത്. ഡെസിബൽ അളവ് പരിശോധിക്കാെത പള്ളികളിൽ ഉച്ചഭാഷിണി പിടിച്ചെടുക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യെപ്പട്ടു. മതസ്വാതന്ത്ര്യത്തിൽ ഒരു നിലക്കും കൈകടത്താനാകിെല്ലന്ന് നിരീക്ഷിച്ച കോടതി നിയമവിരുദ്ധമായി ഉച്ചഭാഷിണി പിടിച്ചെടുത്തതിെൻറ വിവരങ്ങൾ ഉൾപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കാൻ ഹരജിക്കാരനോട് നിർേദശിച്ചു. സെപ്റ്റംബർ നാലിന് കേസ് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.