ന്യൂഡൽഹി: 2002ലെ നരോദ പാട്യ കലാപത്തിലെ നാലു പ്രതികളെ ജാമ്യത്തിൽ വിടണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഉമേഷ്ഭ ായ് സുരഭായ് ഭർവാദ്, രാജ് കുമാർ, പദ്മേന്ദ്ര സിൻഹ് ജശ്വന്ത് സിൻഹ് രജ്പുത്, ഹർഷാദ് എന്ന മുഗ്ദ ജില ഗോ വിന്ദ് ഛരപാർമർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എ.എം ഖാൻവിൽക്കൽ അധ്യക്ഷനായ ബെഞ്ചാണ് നാലു പ് രതികൾക്കും ജാമ്യം നൽകിയത്.
കേസിൽ വിധി പറഞ്ഞ ഹൈകോടതി തന്നെ, പ്രതികൾ കുറ്റക്കാരാണെന്ന കെണ്ടത്തൽ തർക്കവി ധേയമാണെന്ന് പറഞ്ഞിരുന്നു. ഇവരുടെ അപ്പീൽ തീർപ്പാക്കാൻ സമയം എടുക്കുകയാണെങ്കിൽ ജാമ്യത്തിൽ വിടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതിെൻറ പശ്ചാത്തലത്തിൽ കൂടിയാണ് നാലുപേർക്കും ജാമ്യം അനുവദിച്ചത്. ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത് സംശയാസ്പദമാണെന്ന് മൂന്ന് ജാമ്യ ഉത്തരവുകളിലും സുപ്രീംകോടതി നിരീക്ഷിച്ചു.
വീടുകൾ നശിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ തീയും സ്ഫോടകവസ്തുക്കളും ഉപയോഗിച്ചുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. നിയമാനുസൃതമല്ലാതെ യോഗം േചർന്നുവെന്ന കുറ്റവും ഇതോടൊപ്പമുണ്ട്.
ജാമ്യാപേക്ഷ പരിഗണിക്കവേ, പൊലീസ് ഉേദ്യാഗസ്ഥർ പ്രതികളെ തിരിച്ചറിഞ്ഞുവെന്നത് ഗുജറാത്ത് ഹൈകോടതി വിശ്വസിച്ചുവെന്നും ചില കേസുകളിൽ തിരച്ചറിയൽ പരേഡ് നടത്തുകയും ചിലതിൽ നടത്താതിരിക്കുകയും ചെയ്തുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 15,000ഒാളം ആളുകൾക്കിടയിൽ നിന്ന് ഇവരെ തിരിച്ചറിഞ്ഞുവെന്നത് വിശ്വസനീയമല്ലെന്ന് അപ്പീലിൽ വാദിക്കുന്നുണ്ട്.
കേസിലെ മറ്റൊരു പ്രതിയായ പ്രകാശ് ഭായ് സുരേഷ് ഭായ് റാത്തോഡിന് മകളുടെ വിവാഹത്തിനായി ജനുവരി 28 മുതൽ ഫെബ്രുവരി 15 വരെ ഇടക്കാല ജാമ്യവും സുപ്രീം കോടതി അനുവദിച്ചിട്ടുണ്ട്.
2002 െഫബ്രുവരി 28 ന് അഹമ്മദാബാദിലെ നരോദ പാട്യയിൽ ആയിരക്കണക്കിന് പേർ നടത്തിയ കലാപത്തിൽ 97 മുസ്ലീംകളാണ്കൊല്ലപ്പെട്ടത്. കേസിൽ കഴിഞ്ഞ വർഷം ഗുജറാത്ത് ഹൈകോടതി ബജ്റംഗ് ദൾ നേതാവ് ബാബു ബജ്റംഗിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ബി.ജെ.പി മുൻ മന്ത്രി മായ കൊട്നാനിയെ തെളിവുകളില്ലെന്ന് കാണിച്ച് വെറുെത വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.