ലലമാവു മാവയയിലെ ഗ്രാമീണർ പശുക്കളുമായി   Photo: spi.org.in

കാലികളെ തെളിച്ച്​ കർഷകർ യോഗി ആദിത്യനാഥി​െൻറ വസതിയിലേക്ക്​ നടത്തിയ മാർച്ചി​െൻറ കഥ

​നരേന്ദ്ര മോദി അധികാരമേറിയതോടെ ഇന്ത്യയിൽ പുതുതായി വേരുപടർത്തിയ പ്രതിഭാസമാണ്​ പശു ഭീകരത. ആൾക്കൂട്ട ആ​ക്രമണം പെരുകി; പലപ്പോഴും മരണത്തിൽ കലാശിച്ചു. ഇരകളിലേറെയും മുസ്​ലിംകളുമായി. ദളിതുകളാണ്​ അടി കിട്ടിയ രണ്ടാം വിഭാഗം. മറുവശത്ത്​, ഈ അത്രികമങ്ങൾ നടത്തിയവർ ശിക്ഷ​ിക്കപ്പെ​ട്ടതേയില്ല. എഫ്​.ഐ.ആറിൽ പ്രതികളായി പേരുവന്നത്​ ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും മാത്രം.

പശു ഭീകരത കാരണം പശുക്കളുടെ വിൽക്കൽ-വാങ്ങലുകൾ നിലച്ചു. പ്രായംചെന്ന്​ അവശമായ പശുവിനെയും കാളകളെയും വഴിയിൽ തള്ളുക മാത്രമാകും കർഷകനു മുന്നിലെ വഴി. പല ഗ്രാമങ്ങളിലും ഇത്തരം കാലികൾ ഒഴിയാബാധയായി മാറി​. വയലിലിറങ്ങി വിളകൾ തിന്നാകും ഇവ ക്ഷു​ത്തടക്കുക. 'നീലക്കാള'കളായിരുന്നു മുമ്പുകാലത്ത്​ ഈ ഗ്രാമങ്ങളെ മുനയിൽ നിർത്തിയത്​. അവ പക്ഷേ, മനുഷ്യരെ കണ്ടാൽ ഓടും. പക്ഷേ, മുമ്പ്​ മനുഷ്യർക്കൊപ്പം വസിക്കുകയും ഇപ്പോൾ സ്വതന്ത്രരാകുകയും ചെയ്​ത കാലികൾ മനുഷ്യരെ കണ്ടാൽ വഴിമാറില്ല. ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥ്​ സർക്കാർ അധികാരമേറിയതോടെ കർഷകർക്ക്​ ആധി കൂട്ടിയ വിഷയങ്ങളിലൊന്നാണിത്​.

കാലികൾ തിന്നൊടുക്കിയ വിളകൾക്ക്​ എവിടെനിന്ന്​ അവർക്ക്​ പണം ലഭിക്കും. അതോ ഇതും​ ഭരണകക്ഷിയുടെയും സർക്കാറി​െൻറയും നയ നിലപാടുകളുടെയും ഭാഗമായിരുന്നോ? ബാധ്യത വീട്ടാനാകാത്തവരെ തഹ്​സിൽ കെട്ടിടങ്ങളിൽ അടച്ചുപൂട്ടി അവരുടെ ആസ്​തി കണ്ടുകെട്ടുന്ന രീതിയുണ്ട്​. എല്ലാ ഗ്രാമങ്ങളിലും ഓരോ ഗോശാലകൾ സ്​ഥാപിക്കണമെന്ന്​ കർഷകരുടെ ആവശ്യമാണ്​. സർക്കാർ പക്ഷേ, അത്​ ചെവികൊണ്ടിട്ടില്ല. പലയിടത്തും ഇത്​ സ്​ഥാപിക്കുമെന്ന പ്രഖ്യാപനം മാത്രം ബാക്കി.

സർക്കാർ ചെലവിൽ നൽകുന്ന പരസ്യങ്ങളിലൊക്കെയും യോഗിയുടെ ചിത്രം കാണാം. പശുക്കൾക്ക്​ ചക്കരയൂട്ടുന്ന ചിത്രങ്ങൾ. പക്ഷേ, വസ്​തുത നേരെ മറിച്ചും. ലഖ്​നോയിൽനിന്ന്​ 70 കിലോമീറ്റർ ദൂരെ ഹർഡോയ്​ ജില്ലയിലെ ലലമാവു മാവയ ഗ്രാമത്തിൽ ​കൃഷിയിടങ്ങളിൽ മേയുന്ന പശുക്കളെ കൊണ്ട്​ പൊറുതിമുട്ടിയ കർഷകർ ഒരു കാര്യം തീരുമാനിച്ചു. ജില്ലാ അധികൃതർക്ക്​ അവർ പരാതി നൽകി. പരാതിപ്രകാരം ​കാലികളെ ടാഗ്​ അണിയിക്കാനായി വെറ്ററിനറി ഓഫീസിൽനിന്ന്​ ആളെത്തി. 52 പശുക്കളെയായിരുന്നു ഗ്രാമവാസികൾ ​ഒരുമിച്ചുകൂട്ടിയിരുന്നത്​. ഈ കാലികളെ രണ്ടു ഗോശാലകളിലേക്ക്​ കൊണ്ടുപോകാനായിരുന്നു ഇയാളുടെ ഉത്തരവ്​. കൊണ്ടുപോകാൻ പക്ഷേ, സർക്കാറി​െൻറ പക്കൽ പണമില്ലെന്ന്​ കൂടി ഇയാൾ അറിയിച്ചു.

ഗോശാലകളിലൊന്ന്​ ഒരു കിലോമീറ്റർ മാത്രം അകലെയാണെങ്കിൽ മറ്റൊന്നിലേക്ക്​ 15 കിലോമീറ്ററുണ്ട്​​. 35 ഗ്രാമവാസികളടങ്ങിയ സംഘം 28 കാലികളുമായി പവയാൻ ഭഗവന്തപൂരിലുള്ള രണ്ടാം ഗോശാലയിലേക്ക്​ പുറപ്പെട്ടു. നടന്നുനടന്ന്​ കർഷകർ എത്തിയപ്പോഴേക്ക്​ സമയം വൈകിയിരുന്നു. കാലികളെ കണ്ട പവയാൻ ഭഗവന്തപൂർ നിവാസികൾ അരിശംകൊണ്ടു. സർക്കാർ സംവിധാനം സഹായത്തിനില്ലാത്തതിനാൽ നിലവിലെ ഗോശാല കേടുവന്നുകിടക്കുകയാണെന്നും അവിടെ നേരത്തെ പാർപ്പിച്ചവ തന്നെ ​ഗ്രാമത്തിൽ അലയുകയാണെന്നുമായിരുന്നു നാട്ടുകാരുടെ പരിഭവം. ​

കാലികളെ ലലമാവോ മാവയ്​യിലേക്ക്​ തിരികെ കൊണ്ടുപോകണമെന്നാണ്​ ആവശ്യം. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ നേരത്തെ എത്തിയ വെറ്ററിനറി ഓഫീസർ ഫോൺ സ്വിച്ചോഫ്​ ചെയ്​തു. ആരാണ്​, എന്തിനാണ്​ വിളിക്കുന്നതെന്ന്​ മനസ്സിലാകുന്നില്ലെന്നായിരുന്നു സബ്​ ഡിവിഷനൽ മജിസ്​ട്രേറ്റി​െൻറ മറുപടി. അടുത്ത ദിവസം രാവിലെ വരെ കാത്തിരിക്കാനും അദ്ദേഹം പറഞ്ഞു. നാട്ടുകാർ സ്വരം കടുപ്പിച്ച​േതാടെ കാലികളെയുമായി വന്നവർക്ക്​​ മടങ്ങുക മാത്രമായിരുന്നു മുന്നിലുള്ള വഴി.

തിരിച്ചുള്ള വഴിയെ അവർ ബി.ജെ.പി അംഗവും ഗോ സംരക്ഷണ സേനാ നേതാവുമായ ഗ്യാനേന്ദ്ര സിങ്ങിനെ ചെന്നുകണ്ടു. പശുക്കളെയുമായി നാട്ടുകാരെ കണ്ടയുടൻ പതിവിൻ പടി ഇയാളും പരിവാരവും ആക്രമണം തുടങ്ങി. ഉദ്യോഗസ്​ഥർ പറഞ്ഞിട്ടാണ്​ വരുന്നതെന്നു പറഞ്ഞിട്ടും പൊലീസിനോട്​ സംസാരിപ്പിച്ചിട്ടും അതിക്രമം തുടർന്നു. രംഗം കണ്ട്​ ഭയക്രാന്തരായ കാലികൾ തലങ്ങും വിലങ്ങും ഓടി. അടികിട്ടി വലഞ്ഞ നാട്ടുകാർ അട്രോലി പൊലീസ്​ സ്​റ്റേഷനിൽ അഭയം തേടി. മർദനമേറ്റവരിൽ അഞ്ചു ദളിതുകളുമുണ്ടായിരുന്നു. രാ​ത്രിയായതിനാൽ പിറ്റേന്നു വരാൻ പറഞ്ഞ്​ പൊലീസ്​ മടക്കി. ഡിസംബർ 28ന്​ പിന്നെയും ചെന്ന ലലമാവു മാവയ്​ക്കാർ ഏറെനേരം കാത്തുനിന്ന ശേഷം വൈകുന്നേരം സ്​​റ്റേഷൻ ഹൗസ്​ ഓഫീസറെ കണ്ടു. പരാതി നൽകി. പിറ്റേന്ന്​ സബ്​ ഡിവിഷൻ മജിസ്​ട്രേറ്റിനെ ജില്ലാ ആസ്​ഥാനത്ത്​ പ്രകടനമായി ചെന്ന്​ പരാതിയും നൽകി. പക്ഷേ, എഫ്​.ഐ.ആർ പോലും രജിസ്​റ്റർ ചെയ്യപ്പെട്ടില്ല.

പ്രവർത്തനം നിലച്ച ഗോശാലകളിൽ കഴിയേണ്ടിവരുന്ന പശുക്കൾ വൈകാതെ മെലിഞ്ഞുണങ്ങും. പലപ്പോഴും വാഹനാപകടങ്ങളിൽ ചത്തൊടുങ്ങും. പട്ടണങ്ങളിലെങ്കിൽ മാലിന്യക്കൂനകളിൽ ചെന്ന്​ പ്ലാസ്​റ്റിക്​ ബാഗുകൾ അകത്താക്കി വിശപ്പടക്കാനാകും ഇവയുടെ ശ്രമം. അവഗണന മൂത്ത്​ പശുക്കൾ ചത്താൽ ഗോരക്ഷക ഗുണ്ടകൾ അറിഞ്ഞ മട്ടുണ്ടാകില്ല. അവർ പക്ഷേ, മാട്ടിറച്ചി കടത്തു​ന്നുവെന്നോ ഗോവധം നട​ന്നെന്നോ കേട്ടാൽ തുള്ളിയിറങ്ങും. ഗോശാലകൾ സ്​ഥാപിക്കുന്നതിലും വ്യാപകമായ അഴിമതി റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​. ബി.ജെ.പി, ആർ.എസ്​.എസ്​ സംഘങ്ങൾക്ക്​ മാത്രമേ ഇവക്ക്​ അനുമതി ലഭിക്കൂ.

ലലമാവൂ മാവയ്​ ഗ്രാമവാസികൾ ഒടുവിൽ കടുത്ത തീരുമാനം തന്നെയെടുത്തു. അലഞ്ഞുതിരിഞ്ഞ കാലികളെ കൂട്ടി റിപ്പബ്ലിക്ക്​ ദിനത്തിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക്​ മാർച്ച്​ നടത്താൻ അവർ തീരുമാനമെടുത്തു. അതിനായി ആഹ്വാനം മുഴങ്ങി. ജനുവരി 25ന്​ ഉന്നാവോ ജില്ലയിലെ മിയാഗഞ്ചിൽനിന്ന്​ ഒന്നും 26ന്​ ഹാർഡോയിയിലെ ലലാ​മാവു മാവയിൽനിന്ന്​ രണ്ടാമത്തേതും പുറപ്പെടാനായിരുന്നു പദ്ധതി. ഹസൻഗഞ്ച്​ സബ്​ഡിവിഷനൽ മജിസ​്​ട്രേറ്റും സാൻഡില സർക്കിൾ ഓഫീസറും കൃത്യമായെത്തി രണ്ടു മൃഗയാത്രകളും പാതിവഴിയിൽ തടഞ്ഞു. കാലികളെ ഒരു ഗോശാലയിലേക്ക്​ അയച്ചു. ബി.ജെ.പി ഭാരവാഹിക്കെതിരെ എഫ്​.ഐ.ആർ തയാറാകുകയും ചെയ്​തു. ഇനി മേലിൽ കാലികൾ തെരുവിൽ മേയുന്ന സാഹചര്യമുണ്ടാകരുതെന്നും അങ്ങനെ സംഭവിക്കുന്നപക്ഷം ഗ്രാമപ്രധാനികൾ, ജില്ലാ വികസന ഓഫീസർമാർ എന്നിവർ കുറ്റക്കാരാകുമെന്നുമാണ്​ ഉന്നാവോ ജില്ല മജിസ്​ട്രേറ്റി​െൻറ ഉത്തരവ്​.

(കടപ്പാട്​: thewire.in   മൊഴിമാറ്റം: കെ.പി. മൻസൂർ അലി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.