‘കേരളത്തിന്റെ ആശംസകൾ നേരാനാണ് വന്നത്’; ഉത്തരാഖണ്ഡിലെ മുസ്‍ലിം വയോധികനെ രക്ഷിച്ച ദീപകിനെ സന്ദർശിച്ച് ബ്രിട്ടാസ്

ന്യൂഡൽഹി: സംഘ് പരിവാറിന്റെ ആക്രമണത്തിൽ നിന്ന് ഉത്തരാഖണ്ഡിലെ മുസ്‍ലിം കച്ചവടക്കാരനെ രക്ഷിച്ച ദീപക് കുമാറിനെ സന്ദർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം.പി. ദീപകിന്റെ വീട്ടിലെത്തിയ എം.പി അദ്ദേഹത്തിനുള്ള ആദരം അർപിച്ചു. കുടുംബാംഗങ്ങളെയും കണ്ടു. 

വർഗീയവാദികളുടെ ഭീഷണിയെ തുടർന്ന് അനാഥമായ ജിമ്മും മുഹമ്മദിന്റെ ബാബ തുണിക്കടയും ബ്രിട്ടാസ് സന്ദർശിച്ചു. മതമൈത്രിയിൽ അഭിമാനിക്കുന്ന കേരളത്തിന്റെ ആശംസകൾ നേരാനാണ് കോട്ട്ദ്വാറിൽ എത്തിയതെന്ന് എം.പി പറഞ്ഞു.

ദീപക് കുമാർ കേവലം വ്യക്തിയല്ല, പ്രതീക്ഷയുടെ വജ്രപ്രകാശമാണെന്നും ഇന്ത്യയെ കാർന്നു തിന്നുന്ന അർബുദമായ ഹിന്ദുത്വ വർഗീയവാദികൾക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രത്യാശാ നാളമാണെന്നും ബ്രിട്ടാസ് പറഞ്ഞു.  

കോട്ട്ദ്വാറിൽ വന്ദ്യ വയോധികനായ മുഹമ്മദിനെ ബജ്‌രംഗ് ദൾ പ്രവർത്തകർ വേട്ടയാടിയപ്പോഴാണ് ദീപക് കുമാറിന്റെ ഇടപെടൽ. നിസ്സഹായനായ മുഹമ്മദിനു മുന്നിൽ രക്ഷകനായ ദീപക് കുമാർ, നൂറ്റിയൻപതോളം വരുന്ന കാപാലികരെ ഒറ്റക്ക് നേരിട്ടു. ഹിന്ദുവായിട്ടും നിരാലംബനായ മുസ്‍ലിം വൃദ്ധന് സംരക്ഷണം നൽകാൻ കഴിഞ്ഞതിൽ അഭിമാനിക്കുകയാണ് ദീപക് എന്ന് ബ്രിട്ടാസ് കൂട്ടിച്ചേർത്തു.  

Tags:    
News Summary - Britas visit Deepak, who saved Muslim elderly man in Uttarakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.