ചെന്നൈ: തമിഴ്നാട്ടിൽ വിവിധ സഹകരണ ബാങ്കുകളിൽ ഒാരോ കുടുംബവും അഞ്ചു പവൻ വരെ പണയെപ്പടുത്തിയെടുത്ത വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തിങ്കളാഴ്ച നിയമസഭയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന യോഗ്യരായ ഗുണഭോക്താക്കളുടെ പട്ടിക ബാങ്കുകൾ തയാറാക്കും.
ഇതിനായി 6000 കോടി രൂപയാണ് സർക്കാറിന് അധിക ചെലവുണ്ടാവുകയെന്നും സ്റ്റാലിൻ പറഞ്ഞു. സർക്കാർജോലിയിൽ വനിത സംവരണം 30 ശതമാനത്തിൽനിന്ന് 40 ശതമാനമായി ഉയർത്തും. സെപ്റ്റംബർ 15ന് അണ്ണാ ജന്മദിനത്തിൽ നല്ലനടപ്പ് കണക്കിലെടുത്ത് 700 ജീവപര്യന്തം തടവുകാരെ മോചിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.