ബാബറി കേസ്​: കല്യാൺ സിങ്ങിന്​ സി.ബി.ഐ കോടതിയുടെ സമൻസ്​

ലഖ്​നോ: ബാബറി മസ്​ജിദ്​ തകർത്ത കേസിൽ മുൻ യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാൺ സിങ്ങിന്​ സി.ബി.ഐ പ്ര ത്യേക കോടതിയുടെ സമൻസ്​. സെപ്​തംബർ 27ന് ചോദ്യം ചെയ്യലിന്​ ഹാജരാവണമെന്ന്​ ആവശ്യപ്പെട്ടാണ്​​ കല്യാൺ സിങ്ങിന്​ സമൻസ്​ അയച്ചിരിക്കുന്നത്​.

ബി.ജെ.പി മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനി, എം.എം ജോഷി, ഉമ ഭാരതി എന്നിവർക്കും കോടതി സമൻസ്​ അയച്ചിരുന്നു. ബാബറി മസ്​ജിദ്​ തകർക്കാൻ ഗൂഢാലോചന നടത്തിയെന്നാണ്​ ഇവർക്കെതിരായ കേസ്​.

രാജസ്ഥാൻ ഗവർണർ സ്ഥാനം ഒഴിഞ്ഞതിന്​ പിന്നാലെയാണ്​ കല്യാൺ സിങ്ങിന്​ സമൻസ്​ നൽകിയിരിക്കുന്നത്​. ഈ മാസം ആദ്യമാണ്​ കല്യാൺ സിങ്​ ഗവർണർ സ്ഥാനം ഒഴിഞ്ഞത്​. ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ്​ ഗവർണർ പദവിയിലിരുന്നപ്പോൾ കല്യാൺ സിങ്ങിനെ ചോദ്യം ചെയ്യാതിരുന്നത്​.

കല്യാൺ സിങ്ങിന്​ സമൻസ്​ നൽകണമെന്ന്​ ആവശ്യപ്പെട്ട്​ സെപ്​തംബർ ഒമ്പതിന്​ സി.ബി.ഐ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.

Tags:    
News Summary - Special CBI Court Summons Former UP CM Kalyan Singh-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.