ന്യൂഡൽഹി: ബ്രസീൽ, ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം ഇന്ത്യയിൽ കണ്ടെത്തിയെന്ന് കേന്ദ്രസർക്കാർ. ഇന്ത്യൻ സെന്‍റർ ഫോർ മെഡിക്കൽ റിസേർച്ച് ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവയാണ് ഇക്കാര്യം അറിയിച്ചത്. രോഗം ബാധിച്ചവരെ കണ്ടെത്തി ക്വാറന്‍റീനിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ 187 പേരിൽ കോവിഡിന്‍റെ യു.കെ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ആരും മരിച്ചിട്ടില്ല. യു.കെ കോവിഡ് വകഭേദം കണ്ടെത്തിയവരെ ക്വാറന്‍റീനിലാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
ദക്ഷിണാഫ്രിക്കൻ, ബ്രസീലിയൻ കോവിഡ് വകഭേദങ്ങളിൽ വാക്സിന്റെ ഫലപ്രാപ്തി പരിശോധിച്ച് വരികയാണെന്നും ഐ.സി.എം.ആർ അറിയിച്ചു. ദക്ഷിണാഫ്രിക്കയുടെ കോവിഡ് വകഭേദം ഇതുവരെ 44 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.