ഉച്ചത്തിൽ സംഗീതം വെച്ചത് ചോദ്യം ചെയ്തതിന് സൈനികന്‍റെ കാർ കത്തിച്ചു

ലഖ്നോ: കഫേയിൽ ഉച്ചത്തിൽ സംഗീതം വെച്ചത് ചോദ്യം ചെയ്ത ആർമി മേജറുടെ കാറിന് തീയിട്ടു. ലഖ്നോവിലെ ഗോമതി നഗറിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കഫേ ജീവനക്കാരായ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മേജർ അഭിജിത്ത് സിങ് എന്നയാളുടെ കാറാണ് തീയിട്ടത്. ഇദ്ദേഹത്തിന്‍റെ വീട് കഫേ മിലാനോ എന്ന സ്ഥാപനത്തിന്‍റെ സമീപത്താണ്. ഞായറാഴ്ച രാത്രി കഫേയിൽനിന്ന് ഉച്ചത്തിൽ സംഗീതം കേൾക്കുകയായിരുന്നു.

അർധരാത്രിയായിട്ടും ശബ്ദകോലാഹലം ഉച്ചത്തിൽ തുടർന്നതോടെ അഭിജിത്ത് സിങ് കഫേയിലെത്തി സംഗീതം നിർത്താൻ ആവശ്യപ്പെട്ടു. എന്നിട്ടും കാര്യമില്ലാതായതോടെ ഇദ്ദേഹം സംഗതി പൊലീസിൽ അറിയിക്കുകയായിരുന്നു.

ഇതറിഞ്ഞ കഫേ ജീവനക്കാർ മേജറെ ഭീഷണിപ്പെടുത്തി. പിന്നീട് പുലർച്ചെ മൂന്ന് മണിയോടെ വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിന് ഇവർ തീയിടുകയായിരുന്നെന്നും മേജർ പരാതിയിൽ പറയുന്നു.

Tags:    
News Summary - Soldier's car burned for questioning for playing loud music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.