ഡൽഹിയിൽ അതിശൈത്യം ബുധനാഴ്ച വരെ തുടരും; താപനില മൂന്ന് ഡിഗ്രിയിലേക്ക് താഴ്ന്നേക്കും, മൂടൽമഞ്ഞിൽ വിമാനങ്ങൾ വൈകി

ന്യൂഡൽഹി: ഡൽഹിയിൽ അതിശൈത്യം ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. താപനില മൂന്ന് ഡിഗ്രിയിലേക്ക് വരെ താഴ്ന്നേക്കും. കനത്ത മൂടൽമഞ്ഞും ഡൽഹിയിൽ അനുഭവപ്പെടുന്നുണ്ട്.

കനത്ത മഞ്ഞു മൂലം ഡൽഹിയിൽ നിരവധി വിമാനങ്ങൾ വൈകി. ഡൽഹി-റിയാദ്, ഡൽഹി-ഷിംല-കുളു, ഡൽഹി-വാരണാസി-ധർമ്മശാല-ശ്രീനഗർ, ഡൽഹി-ഡെറാഡൂൺ തുടങ്ങിയ വിമാന സർവീസുകളാണ് വൈകിയത്. ശനിയാഴ്ച 10.2 ഡിഗ്രിയായിരുന്നു ഡൽഹിയിലെ കുറഞ്ഞ താപനില. 18.4 ഡിഗ്രിയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയ കൂടിയ താപനില.

ഡൽഹിയെ കൂടാതെ മറ്റ് പല ഉ​ത്തരേന്ത്യൻ സംസ്ഥാനങ്ങളും അതിശൈത്യത്തിന്റെ പിടിയിലാണ്. പഞ്ചാബ്, ഛണ്ഡിഗഢ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ശൈത്യം തുടരുന്നത്. ജമ്മുകശ്മീർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ചയും അതിരൂക്ഷമാണ്.

Tags:    
News Summary - Snow-Capped Mountains to Shiver Delhi-NCR Till Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.