അമേത്തിയിൽ വീണ്ടും രാഹുൽ-സ്മൃതി ഇറാനി പോരാട്ടം

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിലെ അമേത്തിയിൽ പോരാട്ടം കനക്കും. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് രാഹു ൽ ഗാന്ധിക്കെതിരായ ബി.ജെ.പി സ്ഥാനാർഥി.

2014ല്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ സ്മൃതി ഇറാനി അമേത്തിയില്‍ മത്സരിച്ചിര ുന്നുവെങ്കിലും ഒരു ലക്ഷം വോട്ടിന് പരാജയപ്പെടുകയായിരുന്നു. എന്നാൽ കോൺഗ്രസിന്‍റെ ലീഡ് കുറക്കാൻ സ്മൃതിക്കായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് സ്ഥാനാർഥി മൂന്ന് ലക്ഷം വോട്ടിന്‍റെ ലീഡിലായിരുന്നു വിജയിച്ചിരുന്നത്.

മത്സരിക്കാന്‍ വീണ്ടു അവസരം നല്‍കിയതിന് നരേന്ദ്ര മോദിക്കും അമിത് ഷാക്കും സ്മൃതി ട്വിറ്ററിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്.

മൂ​ന്നു​ ദി​വ​സ​ത്തെ കൂ​ടി​യാ​ലോ​ച​ന​ക്ക്​ ശേ​ഷ​മാ​ണ്​ ലോ​ക്​​സ​ഭ​യി​ലേ​ക്കു​ള്ള 182 സ്​​ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക ബി.​ജെ.​പി കഴിഞ്ഞദിവസം പു​റ​ത്തു​വി​ട്ട​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നീ സം​സ്​​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ 28 വീ​തം, ക​ർ​ണാ​ട​ക -21, മ​ഹാ​രാ​ഷ്​​ട്ര, രാ​ജ​സ്​​ഥാ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ 16 വീ​തം, കേ​ര​ളം -13, അ​സം -എ​ട്ട്, ത​മി​ഴ്​​നാ​ട്, ഛത്തി​സ്​​ഗ​ഢ്, ജ​മ്മു-​ക​ശ്​​മീ​ർ, ഉ​ത്ത​രാ​ഖ​ണ്ഡ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ​അ​ഞ്ച്​ വീ​തം, ആ​ന്ധ്ര​പ്ര​ദേ​ശ്, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, ത്രി​പു​ര, മ​ണി​പ്പൂ​ർ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ര​ണ്ടു​ വീ​തം, ഗു​ജ​റാ​ത്ത്, സി​ക്കിം, മി​സോ​റം, ല​ക്ഷ​ദ്വീ​പ്, ദാ​ദ്രാ ന​ഗ​ർ​ഹ​​വേ​ലി, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ന്ന്​ വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ്​ സ്​​ഥാ​നാ​ർ​ഥി ​പ്ര​ഖ്യാ​പ​നം.

Tags:    
News Summary - Smriti Irani vs Rahul Gandhi once again in Amethi-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.