ടിബറ്റൻ ബോർഡർ പൊലീസ്​ ജവാൻ അഞ്ചു സ​ഹ​പ്രവർത്തകരെ ​വെടിവെച്ച്​ കൊന്ന്​ ആത്മഹത്യ ചെയ്​തു

നാരായൺപുർ: ഛത്തീസ്​ഗഢിൽ ഇന്തോ-തിബത്തൻ ബോർഡർ പൊലീസിലെ (ഐ.ടി.ബി.പി) 45ാം ബറ്റാലിയൻ ക്യാമ്പിൽ ജവാ​​െൻറ വെടിയേറ്റ്​ അഞ്ചു​ സഹപ്രവർത്തകർ കൊല്ലപ്പെട്ടു. രണ്ട്​ പേർക്ക്​ പരിക്കേറ്റു. ​വെടിവെപ്പ് നടത്തിയ മസൂദുൽ റഹ്​മാൻ പിന്നീട്​ സ്വയം വെടിവെച്ച്​ മരിച്ചു.


അവധി സംബന്ധിച്ച തർക്കത്തെ തുടർന്ന്​ ജവാൻ സഹപ്രവർത്തകർക്ക്​ നേരെ വെടിയുതിർക്കുകയായിരുന്നു. ​സർവിസ്​ തോക്ക്​ ഉപയോഗിച്ചാണ്​ വെടിവെച്ചത്​. ഛത്തിസ്​ഗഢിലെ നാരായൺപുർ ജില്ലയിലുള്ള കദെനർ ഗ്രാമത്തിൽ​ ബുധനാഴ്​ച രാവിലെ 8.30നാണ്​ സംഭവം. റായ്​പുരിൽനിന്ന്​ 350 കിലോമീറ്റർ അകലെയാണിത്​. മാവോവാദിവേട്ടക്കായാണ്​ ഐ.ടി.ബി.പി ക്യാമ്പ്​ ഇവിടെ പ്രവർത്തിക്കുന്നത്​.

സൈനികർക്കിടയിലെ തർക്കം എന്താണെന്ന്​ വ്യക്തമല്ലെന്ന്​ ബസ്​തർ മേഖല​ പൊലീസ്​ ഐ.ജി സുന്ദർരാജ്​ പറഞ്ഞു. അക്രമിയെ മറ്റുള്ളവർ ​വെടിവെച്ച്​ കൊലപ്പെടുത്തുകയായിരുന്നു എന്നാണ്​ ആദ്യം വന്ന വിവരം. എന്നാൽ, ഇത്​ ശരിയല്ലെന്ന്​ ഐ.ടി.ബി.പി വക്താവ്​ വിവേക്​ കുമാർ ന്യൂഡൽഹിയിൽ പറഞ്ഞു. പരിക്കേറ്റവരെ വ്യോമമാർഗമാണ്​ റായ്​പുരിലെ ആശുപത്രിയിലേക്കു​ മാറ്റിയത്​.

Tags:    
News Summary - Six ITBP jawans killed, two injured in fratricidal shootout after dispute at Kadenar camp - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.