മിയാപുർ കൂട്ടബലാത്സക്കേസ്: പ്രതികളായ ആറ് പേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു

ഹൈദരാബാദ്: മിയാപുർ കൂട്ടബലാത്സക്കേസ് പ്രതികളായ ആറ് പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഇതിന് പുറമെ ഓരോരുത്തരും 20,000 രൂപ പിഴയും അടക്കണം. കേസിലെ മറ്റൊരു പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിൽ പുരോഗമിക്കുകയാണ്.

2019ലാണ് സംഭവം നടന്നത്. മിയാപുർ റെയിൽവെ സ്റ്റേഷന് സമീപത്തുള്ള കുറ്റിക്കാട്ടിൽ വെച്ച് പ്രതികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സുഹൃത്തിനോടൊപ്പം ക്ഷേത്രത്തിൽ പോയി വരികയായിരുന്നു പെൺകുട്ടി.

റെയിൽവെ ട്രാക്കിനരികിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു സംഘം. സുഹൃത്തിനെ കീഴ്പ്പെടുത്തിയ ശേഷം പ്രതികൾ പെൺകുട്ടി ഒളിച്ചിരുന്ന കുറ്റിക്കാട്ടിൽ വെച്ച് ബലാത്സംഗത്തിന് ഇരയാക്കി. പെൺകുട്ടിയുടെ സുഹൃത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.  കൂട്ടബലാത്സംഗം, വധശ്രമം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 

Tags:    
News Summary - Six get life imprisonment in Miyapur gangrape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.