കൊലപ്പെടുത്താൻ ഗൂഢാലോചന; സിസോദിയയുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് എ.എ.പി

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കൊലപ്പെടുത്താൻ ബി.ജെ.പി ഗൂഢാലോചന നടത്തുന്നതായി എ.എ.പി. തിഹാർ ജയിലിൽ കൊടും കുറ്റവാളികൾക്കൊപ്പമാണ് സിസോദിയയെ പാർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ സുര‍ക്ഷയിൽ ആശങ്കയുണ്ടെന്നും എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.

'ഗൂഢാലോചന പ്രകാരം മനീഷ് സിസോദിയയെ തിഹാർ ജയിലിലെ ഒന്നാം നമ്പർ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. സാധാരണയായി വിചാരണതടവുകാരെ രാജ്യത്തെ കൊടും കുറ്റവാളികൾ കഴിയുന്ന ഒന്നാം നമ്പർ ജയിലിൽ താമസിപ്പിക്കാറില്ല. എന്തുകൊണ്ടാണ് കോടതി ഉത്തരവിന് വിരുദ്ധമായി അദ്ദേഹത്തെ ഇവർക്കൊപ്പം പാർപ്പിച്ചിരിക്കുന്നത്'- ഭരദ്വാജ് വാർത്ത സമ്മേളനത്തിൽ ചോദിച്ചു. ജയിലിനുള്ളിൽ വെച്ച് സിസോദിയ കൊല്ലപ്പെട്ടേക്കാമെന്ന് എ.എ.പി എം.പി സഞ്ജയ് സിങ്ങും പറഞ്ഞിരുന്നു.

മാർച്ച് 20 വരെ സിസോദിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള ഡൽഹി പ്ര​ത്യേക കോടതിയുടെ വിധിക്ക് പിന്നാലെ തിങ്കളാഴ്ചയാണ് തിഹാർ ജയിലിലേക്ക് മാറ്റിയത്. കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Sisodia kept with murderers in Tihar's cell no 1, conspiracy to kill him: AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.