ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് സിംഘു അതിർത്തിയിൽ നടക്കുന്ന സമരം അവസാനിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന നീക്കം. സിംഘു അതിർത്തി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യത ചർച്ച ചെയ്യാൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ശനിയാഴ്ച ഡൽഹിയിെലത്തി അമിത് ഷായെ കണ്ടു.
റോഡ് ഉപരോധം സംബന്ധിച്ച സുപ്രീംകോടതി പരാമർശത്തിെൻറ ചുവടുപിടിച്ചാണ് സമരം ഒഴിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. എന്നാൽ, തങ്ങൾ റോഡ് ഉപരോധിച്ചിട്ടില്ലെന്നും ഡൽഹിയിലേക്കുള്ള യാത്ര അതിർത്തിയിൽ പൊലീസ് ബാരിേക്കഡ് വെച്ച് തടഞ്ഞതാണെന്നും കർഷക നേതാക്കൾ പറഞ്ഞു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പുകഴ്ത്തി ദുഷ്യന്ത് ദവെ
ന്യൂഡൽഹി: ലഖിംപുർ ഖേരിയിലെ കർഷക കൂട്ടക്കൊലയിൽ ഇടപെട്ടതിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയെ പുകഴ്ത്തി മുതിർന്ന അഭിഭാഷകനും സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡൻറുമായ ദുഷ്യന്ത് ദവെ. കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ മുഖ്യപ്രതി ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാത്തതിൽ ഉത്തർപ്രദേശ് സർക്കാറിനെതിരെ ചീഫ് ജസ്റ്റിസിെൻറ അധ്യക്ഷതയിലുള്ള ബെഞ്ച് രൂക്ഷമായി പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.