തി​രു​വ​ന​ന്ത​പു​രം: കൊ​ടും​ചൂ​ടി​ൽ വെ​ന്തു​രു​കു​ന്ന അ​വ​സ്ഥ​ക്ക്​ മാ​റ്റം​വ​രാ​ൻ ഇ​നി​യും ദി​വ​സ​ങ്ങ​ൾ കാ​ത്തി​രി​ക്ക​ണം. വ​രു​ന്ന ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത​യി​ല്ലെ​ങ്കി​ലും പൊ​ള്ളു​ന്ന വെ​യി​ലും തീ​വ്ര​മാ​യ അ​ൾ​ട്രാ​വ​യ​ല​റ്റ്​ ര​ശ്മി​ക​ളു​ടെ പ്ര​ഭാ​വ​വും തു​ട​രും. തി​ങ്ക​ളാ​ഴ്ച മു​ത​ൽ വേ​ന​ൽ​മ​ഴ പ​ല​യി​ട​ങ്ങ​ളി​ലും ല​ഭി​ച്ചേ​ക്കും. അ​തോ​ടെ ചൂ​ടി​ൽ നേ​രി​യ ശ​മ​ന​മു​ണ്ടാ​യേ​ക്കാ​മെ​ന്ന്​ കാ​ലാ​വ​സ്ഥ വ​കു​പ്പ്​ പ്ര​വ​ച​ന​ങ്ങ​ളി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

ചൂ​ട്​ കൂ​ടി​യ​തോ​ടെ സം​സ്ഥാ​ന​ത്താ​കെ ജീ​വി​തം ദു​സ്സ​ഹ​മാ​ണ്. പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല, വീ​ട്ടി​ന​ക​ത്തി​രു​ന്നാ​ലും ഉ​രു​കു​ക​യാ​ണ്. അ​ന്ത​രീ​ക്ഷ​ത്തി​ലെ കൂ​ടി​യ അ​ള​വി​ലു​ള്ള ആ​ർ​ദ്ര​ത​യാ​ണ്​ ഇ​തി​ന് കാ​ര​ണം. ഇ​തി​ന്​​ അ​യ​വ് വ​രാ​ൻ ചൊ​വ്വാ​ഴ്ച വ​രെ​യെ​ങ്കി​ലും കാ​ത്തി​രി​ക്ക​ണ​മെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ വ​കു​പ്പ് ന​ൽ​കു​ന്ന സൂ​ച​ന.

സം​സ്ഥാ​ന​ത്തു​ട​നീ​ളം അ​ൾ​ട്രാ​വ​യ​ല​റ്റ് വി​കി​ര​ണ​ത്തി​ന്റെ അ​ള​വ് വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ച​താ​യി ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ അ​റി​യി​പ്പു​ണ്ട്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി, ആ​ല​പ്പു​ഴ​യി​ലെ ചെ​ങ്ങ​ന്നൂ​ർ, കോ​ട്ട​യ​ത്തെ ച​ങ്ങ​നാ​ശ്ശേ​രി, ഇ​ടു​ക്കി​യി​ലെ മൂ​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ യു.​വി ഇ​ൻ​ഡ​ക്സ് എ​ട്ടി​ന് മു​ക​ളി​ലാ​ണ്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ത് അ​തീ​വ ജാ​ഗ്ര​ത സൂ​ചി​പ്പി​ക്കു​ന്ന ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ​രി​ധി​യി​ലാ​ണ്. കൂ​ടാ​തെ, സം​സ്ഥാ​ന​ത്തെ 10 കേ​ന്ദ്ര​ങ്ങ​ളി​ൽ യു.​വി ഇ​ൻ​ഡ​ക്സ് ആ​റി​നും ഏ​ഴി​നും ഇ​ട​യി​ൽ (യെ​ല്ലോ അ​ല​ർ​ട്ട്) രേ​ഖ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പ​ര​മാ​വ​ധി താ​പ​നി​ല​യി​ൽ വ​ലി​യ മാ​റ്റ​മൊ​ന്നു​മു​ണ്ടാ​യി​ല്ല. കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, കൊ​ല്ലം, എ​റ​ണാ​കു​ളം, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ സാ​ധാ​ര​ണ​യി​ലും ഉ​യ​ർ​ന്ന ചൂ​ട്​ തു​ട​രു​ക​യാ​ണ്.

മ​റ്റി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ താ​പ​നി​ല നി​ല​യി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​യും ഇ​തേ നി​ല തു​ട​രും. സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും ക​ടു​ത്ത ചൂ​ട്​ അ​നു​ഭ​വ​പ്പെ​ട്ട പാ​ല​ക്കാ​ട്ട്​ താ​പ​നി​ല 41.02ൽ​നി​ന്ന്​ ശ​നി​യാ​ഴ്ച 39.7 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക്​ താ​ഴ്ന്നു. 

Tags:    
News Summary - It will be late for the heat to subside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.